HOME
DETAILS
MAL
ഇറക്കുമതി ചെയ്ത ചെമ്മീനില്‍ കൊറോണ വൈറസെന്ന് ചൈന
backup
July 12 2020 | 02:07 AM
ബെയ്ജിങ്: ഇക്വഡോറില്‍ നിന്ന് ഇറക്കുമതി ചെയ്ത ചെമ്മീനില്‍ കൊവിഡ് വൈറസ് കണ്ടെത്തിയെന്ന് ചൈന. ഇക്വഡോറിലെ മൂന്നു കമ്പനികളില്‍ നിന്നുള്ള സാമ്പിളുകളാണ് പരിശോധിച്ചത്. ചെമ്മീന്‍ ലോഡുകളുടെ പുറത്തും അകത്തും വൈറസിനെ കണ്ടെത്തിയതായും ഇതോടെ അവിടെ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതി നിര്‍ത്തിവയ്ക്കുന്നതായി ചൈന അറിയിച്ചു.
ചെമ്മീന്‍ നിറച്ച കണ്ടെയിനറുകളും പാക്കിങ്ങിലും കമ്പനികള്‍ ശുചിത്വം പാലിച്ചിട്ടില്ലെന്ന് ചൈനയുടെ കസ്റ്റംസ് ജനറല്‍ അഡ്മിനിസ്ട്രേഷന് പറഞ്ഞു. എന്നാല്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത് ചെമ്മീനിലല്ലെന്നും കണ്ടെയിനറുകളിലാണെന്നും ഇക്വഡോര്‍ കമ്പനി അറിയിച്ചു.
പരിശോധനാ ഫലം കമ്പനികളുടെ ഭക്ഷ്യസുരക്ഷാ ചട്ടങ്ങളിലെ പഴുതുകളെയാണ് കാണിക്കുന്നതെന്ന് കസ്റ്റംസ് വകുപ്പിലെ ഭക്ഷ്യ ഇറക്കുമതി, കയറ്റുമതി സുരക്ഷാ ബ്യൂറോ ഡയരക്ടര്‍ ബി കെക്സിന് പറഞ്ഞു.
ബെയ്ജിങിലെ മത്സ്യമാര്‍ക്കറ്റിലുണ്ടായ കൊവിഡിന് കാരണം ഇറക്കുമതി ചെയ്ത സാല്‍മണ്‍ മല്‍സ്യം ആയിരിക്കാമെന്ന സംശയം നേരത്തെ ചൈന പ്രകടമാക്കിയിരുന്നു. അതോടെയാണ് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കി തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."