വടകരയിലെ വോട്ടര്‍മാര്‍ നാടിന്റെ സമാധാനത്തിന് വേണ്ടി വിധിയെഴുതും: മുല്ലപ്പള്ളി രാമചന്ദ്രന്
വടകര: സമാധാനപരമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ആക്കം കൂട്ടുന്ന ജനവിധിയാണ് വടകരയില്‍ ഉണ്ടാവുകയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.
ജനാധിപത്യം നിലനിര്‍ത്താനുള്ള കോണ്‍ഗ്രസിന്റെ പോരാട്ടം വിജയിപ്പിക്കണമെന്നും കേരളത്തില്‍ രാഹുല്‍ ഗാന്ധിയുടെ വരവോടുകൂടി യു.ഡി.എഫിന് വര്‍ധിതമായ ഊര്‍ജ്ജമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോട്ടപ്പള്ളിയില്‍ നടന്ന യു.ഡി.എഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.സി യൂസഫ് അധ്യക്ഷനായി. പാറക്കല്‍ അബ്ദുല്ല എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ആമിന ടീച്ചര്‍, പി.എം അബൂബക്കര്‍, അമ്മാരപ്പളളി കുഞ്ഞിശങ്കരന്‍, പ്രമോദ് കക്കട്ടില്‍, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, ആര്. രാമകൃഷ്ണന്, പി.കെ രാഗേഷ്, പി.പി റഷീദ്, ശ്രീജേഷ് ഊരത്ത്. എം.പി ഷാജഹാന്, പി. ഇബ്രാഹിം ഹാജി, ബവിത്ത് മലോല്‍, കെ.പി ജീവാനന്ദ്, സുരേഷ് ബാബു മണക്കുനി, രാജീവന് മണക്കുനി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."