ഒലവക്കോട് മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു
ഒലവക്കോട്: ഒലവക്കോടും പരിസരപ്രദേശത്തും കുടിവെള്ളക്ഷാമം രൂക്ഷമായതോടെ ജനം ദുരിതത്തിലായി.
ജൈനിമേട്, ആലങ്കോട്, സായിജങ്ഷന്, ഹരിതപുരി എന്നിവിടങ്ങളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമായത്.
വാട്ടര്‍ അതോറിറ്റിയുടെ മൂത്താന്തറ വാട്ടര്‍ ടാങ്കില്‍നിന്ന് രാവിലെയും വൈകിട്ടും മൂന്ന് മണിക്കൂര്‍ വീതമാണ് ഇവിടെ കുടിവെള്ളം വിതരണം നടക്കുന്നത്. വരള്‍ച്ച രൂക്ഷമായതോടെ ഈ മാസം ആദ്യവാരത്തോടെ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമാണ് കുടിവെള്ളവിതരണം നടക്കുന്നത്.
ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെ മൂന്ന് മണിക്കൂര്‍ മാത്രമാണ് ഇപ്പോള്‍ വെള്ളം ലഭിക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.
ചെളികലര്‍ന്ന് കലങ്ങിയ വെള്ളമാണ് ഇപ്പോള്‍ എത്തുന്നത്. പുഴുക്കള്‍ നിറഞ്ഞ വെള്ളമാണ് കഴിഞ്ഞ ദിവസം ഇവിടെ വിതരണം ചെയ്തതെന്നും പരാതിയുണ്ട്. ടാങ്കര്‍ വെള്ളം തുണി ഉപയോഗിച്ച് അരിച്ചാണ് ഉപയോഗിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."