വൈദ്യുതി വകുപ്പിന്റെ കൊടിയ അനാസ്ഥ: കാട്ടുപൊന്തകളാല്‍ മൂടപ്പെട്ട് ട്രാന്‍സ്‌ഫോര്‍മര്‍
ഉദ്യോഗസ്ഥരോ ജീവനക്കാരോ ഇങ്ങോട്ട് തിരിഞ്ഞ് നോക്കുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു
ചേലക്കര : വൈദ്യുതി ലൈനുകളില്‍ അപകടങ്ങള്‍ നിത്യസംഭവങ്ങളാവുകയും ദുരന്തങ്ങളില്‍ വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെടുകയും ചെയ്യുമ്പോഴും പാഠം പഠിക്കാതെ വൈദ്യുതി വകുപ്പ്.
ടച്ചിങ് വെട്ടലിന്റെ പേരില്‍ ഭൂരിഭാഗം ദിവസങ്ങളിലും വൈദ്യുതി തടസം നേരിടുമ്പോഴും കാട്ടുപൊന്തകളില്‍ നിന്ന് ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് പോലും രക്ഷയില്ലാത്ത അവസ്ഥയാണ്.
ഇതൊന്നും ശ്രദ്ധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നേരമില്ലെന്ന ആരോപണവും ശക്തമാവുകയാണ്.
ചേലക്കര എളനാട് നമ്പത്തൊടിയിലെ ട്രാന്‍സ്‌ഫോര്‍മര്‍ കണ്ടാല്‍ ആരും ഞെട്ടി തരിച്ചു പോകും.
കാട്ടുപൊന്തകള്‍ വളര്‍ന്നു പന്തലിച്ച് ട്രാന്‍സ്‌ഫോര്‍മറാകെ മൂടപ്പെട്ട സ്ഥിതിയാണ്.
ഉദ്യോഗസ്ഥരോ ജീവനക്കാരോ ഇങ്ങോട്ട് തിരിഞ്ഞ് നോക്കുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
വളിപടര്‍പ്പിലൂടെ വൈദ്യുതി പ്രവഹിച്ച് ദുരന്തം സംഭവിക്കുമോ എന്ന ആശങ്കയും കനക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."