പ്രധാന പ്രതികള്‍ക്കായി പൊലിസ് 'മഷിനോട്ടം' നടത്തണമെന്ന് അഡ്വ. എ. ജയശങ്കര്‍
കൊച്ചി: അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളെ പിടികൂടാത്ത പൊലിസിനെ പരിഹസിച്ച് അഡ്വ. എ. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പ്രതികളെ കണ്ടെത്താന്‍ പൊലിസ് 'മഷിനോട്ടം' നടത്തുന്നതാവും നല്ലതെന്ന് ജയശങ്കര്‍ പരിഹസിച്ചു.
സഖാവ് അഭിമന്യുവിന്റെ ഘാതകരെ കണ്ടെത്താന്‍ ഊര്‍ജിതമായി അന്വേഷിക്കുന്നുണ്ട്. ഒളിയിടം ഒരുക്കിയവരെയും ഓട്ടോറിക്ഷ ഓടിച്ചവരെയുമൊക്കെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. പക്ഷേ അഭിമന്യുവിന്റെയും അര്‍ജുന്റെയും നെഞ്ചില്‍ കഠാര കുത്തിയിറക്കിയ പഹയരെ മാത്രം ഇതുവരെ കിട്ടിയില്ല-ജയശങ്കര്‍ പറയുന്നു.
''അന്വേഷിച്ചു, കണ്ടെത്തിയില്ല'' എന്നു തുടങ്ങുന്ന പോസ്റ്റില്‍ മുഖ്യപ്രതി വിദേശത്തേക്ക് കടന്നോ എന്നു സംശയമുള്ള പൊലിസ് അവര്‍ മടങ്ങിയെത്തും വരെ കാത്തിരിക്കാന്‍ തയാറാണെന്നും പറയുന്നു.
യു.എ.പി.എ ചുമത്താനും അന്വേഷണം എന്‍.ഐ.എയെ ഏല്‍പ്പിക്കാനും ഉദ്ദേശ്യമില്ലെന്ന സര്‍ക്കാര്‍ നിലപാടിനെയും അദ്ദേഹം പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."