HOME
DETAILS

മാവൂരിന്റെ സമ്പൂര്‍ണ ആരോഗ്യ ശുചിത്വത്തിന് മാര്‍ഗരേഖയായി

  
backup
April 12 2019 | 03:04 AM

%e0%b4%ae%e0%b4%be%e0%b4%b5%e0%b5%82%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3-%e0%b4%86%e0%b4%b0%e0%b5%8b

മാവൂര്‍: പഞ്ചായത്തിലെ ആരോഗ്യ ജാഗ്രതാ പരിപാടികളുടെ ഭാഗമായി സമ്പൂര്‍ണ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാര്‍ഗ രേഖയായി. ഇതിന്റെ ഭാഗമായി പഞ്ചായത്തില്‍ കുടിവെള്ളം വിതരണം ചെയ്യുന്നവര്‍ അതിന്റെ ഗുണനിലവാര പരിശോധന നടത്തിയശേഷം മാത്രമേ വിതരണം ചെയ്യാവൂ. കൂടാതെ പരിശോധനാ റിപ്പോര്‍ട്ട് വാഹനത്തില്‍ സൂക്ഷിക്കുകയും വേണം.
വാഹനത്തിന്റെ വിശദ വിവരം പഞ്ചായത്തിലും വെള്ളം ശേഖരിക്കുന്നതിന്റെ വിശദാംശം ചെറുപ്പ ഹെല്‍ത്ത് സെന്ററിലും രെജിസ്റ്റര്‍ ചെയ്യണം. വെള്ളം സ്വീകരിക്കുന്നവര്‍ അംഗീകൃത വാഹനത്തില്‍ നിന്നും മാത്രമേ വെള്ളം സ്വീകരിക്കാവൂ. ലഭിക്കുന്ന വെള്ളം രോഗാണു മുക്ത മായിരിക്കണം. പരിശോധനക്കിടയില്‍ വെള്ളത്തിന്റെ റിസല്‍ട്ട് ഇല്ലാതെ കുടിവെള്ളം വിതരണം ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനാരോഗ്യ നിയമ പ്രകാരം പിഴ ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്. ഏപ്രില്‍ 29, 30 തിയതികളിലായി ആരോഗ്യ വളണ്ടിയര്‍, ഹരിത കര്‍മ സേന എന്നിവര്‍ക്ക് പരിശീലനം നല്‍കാന്‍ തീരുമാനിച്ചു. ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന സ്ഥലങ്ങളില്‍ പരിശോധന നടത്തി നടപടി സ്വീകരിക്കുന്നതാണ്. പാചക തൊഴിലാളികള്‍ മെഡിക്കല്‍ പരിശോധന നടത്തണം. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ മാത്രമേ ഭക്ഷണം പാചകം ചെയ്യാനും വിതരണം ചെയ്യാനും പാടുള്ളൂ. ആവശ്യമായ ബോധവല്‍ക്കരണം നല്‍കിയ ശേഷം പഞ്ചായത്തിലെ മുഴുവന്‍ വീട്ടുകാരുടേയും സഹകരണത്തോടെ മെയ് ആദ്യവാരം ശുചിത്വ ദിനം നടത്താന്‍ തീരുമാനിച്ചു.
ഏപ്രില്‍ മുതല്‍ ആരോഗ്യവകുപ്പിന്റെ ഊര്‍ജിത പരിശോധന ഉണ്ടാകുമെന്നും പിഴ ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി. അബ്ദുല്‍ മജീദ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മുരളീധരന്‍ എന്നിവര്‍ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മുനീറത്ത് അധ്യക്ഷയായി. ആരോഗ്യസ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സന്‍ കവിതാ ഭായി, സജയശ്രീ ദിവ്യപ്രകാശ്, ബിന്ദു എന്നിവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദീപാവലി സമ്മാനം; കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡി.എ മൂന്നു ശതമാനം കൂട്ടി

Kerala
  •  2 months ago
No Image

'എ.ഐ.സി.സി തീരുമാനം ചോദ്യം ചെയ്തു'; സരിന്റെ വിമര്‍ശനം അച്ചടക്ക ലംഘനമെന്ന് വിലയിരുത്തി കെ.പി.സി.സി

Kerala
  •  2 months ago
No Image

'നുണയന്‍....ന്റെ മകന്‍' നെതന്യാഹുവിനെതിരെ അസഭ്യം ചൊരിയുന്ന ബൈഡന്‍; 'ചങ്കു'കളുടെ ഉള്ളുകള്ളി വെളിപെടുത്തി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്റെ പുസ്തകം

International
  •  2 months ago
No Image

സരിന്‍ നല്ല സുഹൃത്ത്; പ്രത്യയശാസ്ത്ര വ്യക്തതയുള്ളയാള്‍: വിമര്‍ശനങ്ങളോട് പ്രതികരിക്കാതെ രാഹുല്‍

Kerala
  •  2 months ago
No Image

മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് 

National
  •  2 months ago
No Image

നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, ക്ഷമ ചോദിക്കുന്നു; വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു

Kerala
  •  2 months ago
No Image

പെയ്തിറങ്ങുന്ന മരണ മഴ, തകര്‍ന്നടിയുന്ന കിടപ്പാടങ്ങള്‍; മൂന്നാഴ്ചക്കിടെ ലബനാനില്‍ ഭവനരഹിതരായത് 4 ലക്ഷം കുട്ടികള്‍ 

International
  •  2 months ago
No Image

പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; അതൃപ്തി പരസ്യമാക്കി പി. സരിന്‍

Kerala
  •  2 months ago
No Image

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് യു.എസിന് നെതന്യാഹുവിന്റെ ഉറപ്പ്

International
  •  2 months ago
No Image

ലബനാനിലെ ക്രിസ്ത്യന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷം; 22 മരണം

International
  •  2 months ago