കര്‍ഷക പാര്‍ലമെന്റും റാലിയും തട്ടിപ്പ്: കെ.കെ അബ്രഹാം
പുല്‍പ്പള്ളി: എല്‍.ഡി.എഫ് പുല്‍പ്പള്ളിയില്‍ നടത്തിയ കര്‍ഷക പാര്‍ലമെന്റും റാലിയും തട്ടിപ്പാണെന്ന് കെ.പി.സി.സി സെക്രട്ടറി കെ.കെ അബ്രഹാം ആരോപിച്ചു.
കൃഷിക്കാര്‍ പ്രതിസന്ധിയിലായ കാലത്ത് തിരിഞ്ഞുനോക്കാത്ത കൂട്ടരാണ് തെരഞ്ഞെടുപ്പുകാലത്ത് കര്‍ഷകപ്രേമം നടിക്കുന്നത്. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് ദുരഭിമാനംകൊണ്ടാണെന്നാണ് മുമ്പ് സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞത്.
വരള്‍ച്ചയുടെയും പ്രളയത്തിന്റെയും തിക്തഫലങ്ങള്‍ നേരിടുന്ന കൃഷിക്കാരെ കൈയയച്ചു സഹായിക്കാന്‍ ഇപ്പോഴത്തെ പിണറായി സര്‍ക്കാരും തയാറായില്ല. കര്‍ഷകരുടെ എഴുപത്തിനാലായിരം കോടി രൂപ കടം എഴുതിത്തള്ളിയ സര്‍ക്കാരിനു നേതൃത്വം നല്‍കിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രതിനിധി എന്ന നിലയില്‍ ആത്മാഭിമാനത്തോടെയാണ് രാഹുല്‍ഗാന്ധി വയനാട്ടിലെ കര്‍ഷക സമൂഹത്തോടൂ വോട്ടു ചോദിക്കുന്നത്. തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം അവതരിക്കുന്ന കര്‍ഷകപ്രേമികളെ പൊതുസമൂഹം അവജ്ഞയോടെയാണ് കാണുന്നതെന്നും അബ്രഹാം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."