സാമൂഹിക സുരക്ഷാ പദ്ധതിയുമായി കൊമേഴ്സ് അധ്യാപകര്‍
കോഴിക്കോട്: ജില്ലാ കൊമേഴ്സ് അധ്യാപകരുടെ കൂട്ടായ്മ (ഡിസ്ട്രിക്റ്റ് അസോസിയേഷന് ഓഫ് കൊമേഴ്സ് ടീച്ചേഴ്സ്) ആവിഷ്കരിച്ച സാമൂഹ്യ സുരക്ഷാ പദ്ധതിയായ സ്നേഹനിധിയുടെ ഉദ്ഘാടനം മെഡിക്കല്‍ കോളജ് കാംപസ് സ്കൂളില്‍ നടന്ന ചടങ്ങില്‍ കോഴിക്കോട് റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍ചാര്‍ജ് കെ. സീന നിര്‍വഹിച്ചു.
സ്നേഹനിധിയുടെ പ്രാരംഭ പ്രവര്‍ത്തനമായി വിജയന് മാസ്റ്റര്‍ ചികിത്സാ സഹായത്തിനായി ഒരു ലക്ഷത്തി പതിനായിരം രൂപയുടെ ചെക്ക് ജോസി ഫ്രാന്‍സിസ് സാറിന് കൈമാറി.
ജില്ലയിലെ മുഴുവന്‍ കൊമേഴ്സ് അധ്യാപകരും പ്രതിദിനം ഒരു രൂപ സ്നേഹനിധിയിലേക്ക് നിക്ഷേപിക്കാന്‍ തീരുമാനിച്ചു. ചടങ്ങില്‍ അസോസിയേഷന് സെക്രട്ടറി ചിത്രേഷ് പി.ജി സ്വാഗതം പറഞ്ഞു.
പ്രസിഡന്റ് മുഹമ്മദ് ബഷീര്‍ ടി.പി. അധ്യക്ഷനായ യോഗത്തില്‍ അമ്പിളി കെ.എന്‍, അബ്ദുല്‍ഹകീം,ടോമിജോര്‍ജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."