മെഡിക്കല്‍ കോളജില്‍നിന്ന് 17 ഡോക്ടര്‍മാര്‍ വിരമിക്കുന്നു
തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ നിന്നും 17 ഡോക്ടര്‍മാര്‍ ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളില്‍ വിരമിക്കുന്നു.
വൈസ് പ്രിന്‍സിപ്പാള്‍ ഡോ. കെ. ഗിരിജ കുമാരി, ഫിസിയോളജി പ്രൊഫസര്‍ ഡോ. ടി ശോഭാകുമാരി, ഫാര്‍മക്കോളജി പ്രൊഫസര്‍ ഡോ. പി.ടി രമണി, ഇ.എന്‍.ടി പ്രൊഫസര്‍മാരായ ഡോ. ജെ മോഹന്‍, ഡോ. കെ.കെ ലാലി, ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ അസോ. പ്രൊഫസര്‍ ഡോ. എ സുരേന്ദ്രന്‍, അനസ്തീഷ്യ അസോ. പ്രൊഫസര്‍മാരായ ഡോ. എന്‍.കെ ഗീത, ഡോ. രാജന്‍ ബാബു, പീഡിയാട്രിക് കാര്‍ഡിയോളജി പ്രൊഫസര്‍ ഡോ. സുല്‍ഫിക്കര്‍ അഹമ്മദ്, ജനറല്‍ സര്‍ജറി പ്രൊഫസര്‍മാരായ ഡോ. ടി.എ വാസു, ഡോ. പരമേശ്വരന്‍ ഉണ്ണിത്താന്‍, പത്തോളജി പ്രൊഫസര്‍ ഡോ. പ്രസീദ. ഐ, ഒബ്സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജി പ്രൊഫസര്‍ ഡോ. വൈ. സുജാത, അസോ. പ്രൊഫസര്‍ ഡോ. പാറ്റ്‌സി വര്‍ഗീസ്, ന്യൂറോളജി പ്രൊഫസര്‍ ഡോ. എം രാഘവന്‍ നായ്ക്കര്‍, പീഡിയാട്രിക് ന്യൂറോളജി അഡീ. പ്രൊഫസര്‍ ഡോ. ഡി കല്‍പ്പന, അനാട്ടമി അസോ. പ്രൊഫസര്‍ ഡോ. ആര്‍ ഗീത എന്നിവരാണ് വിരമിക്കുന്നത്.
20 മുതല്‍ 35 വര്‍ഷം വരെ സേവനം നടത്തിയവരാണ് ഇവരെല്ലാം.കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ ഈ ഡോക്ടര്‍മാര്‍ക്ക് യാത്രയയപ്പ് നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ ജോ. ഡയറക്ടര്‍ ഡോ. ശ്രീകുമാരി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ. തോമസ് മാത്യു, കെ.ജി.എം.സി.ടി.എ സംസ്ഥാന സെക്രട്ടറി ഡോ. നിര്‍മ്മല്‍ ഭാസ്‌കര്‍, കെ.ജി.എം.സി.ടി.എ തിരുവനന്തപുരം യൂണിറ്റ് പ്രസിഡന്റ് ഡോ. കെ. ശശികല, സെക്രട്ടറി ഡോ. പ്രേംലാല്‍ എ.പി. എന്നിവര്‍ പങ്കെടുത്തു.തിരുവനന്തപുരം മെഡിക്കല്‍ കോളജിന് അധികമായി 56 പിജി സീറ്റുകള്‍ നേടിയെടുക്കാന്‍ പ്രയത്‌നിച്ച പ്രിന്‍സിപ്പാള്‍ ഡോ. തോമസ് മാത്യുവിനെ കെ.ജി.എം.സി.ടി.എ പ്രത്യേക ഉപഹാരം നല്‍കി ആദരിച്ചു. സര്‍വിസില്‍ നിന്നും വിരമിക്കുന്ന വൈസ് പ്രിന്‍സിപ്പാള്‍ ഡോ. കെ ഗിരിജ കുമാരിക്ക് പ്രിന്‍സിപ്പാള്‍ ഓഫിസ് സ്റ്റാഫ് വെല്‍ഫെയര്‍ കമ്മിറ്റിയും യാത്രയയപ്പ് നല്‍കി.
മെഡിക്കല്‍ കോളജില്‍നിന്ന്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."