ശ്രീധരന് പിള്ളയുടെ വര്‍ഗീയ പ്രസംഗം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്കി
തിരുവനന്തപുരം: ബി.ജെപ.ി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രകടന പത്രിക പ്രകാശനം ചെയ്യുന്ന തിനിടയില്‍ മുസ്ലീങ്ങളെ വംശീയമായി അധിക്ഷേപിച്ച് ശ്രീധരന്‍പിള്ള നടത്തിയ വിവാദ പ്രസംഗത്തിനെതിരേ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് എല്‍ ഡി എഫ് ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി സെക്രട്ടറി വി. ശിവന്‍കുട്ടി പരാതി നല്കി. വിദ്വേഷ പ്രസംഗത്തിനെതിരേ സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതിയിന്മേല് ഉചിതമായ നടപടികള്‍ എടുക്കാന്‍ വൈകുന്നതിനാലാണ് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് നേരിട്ട് പരാതി നല്‍കിയത്. ശ്രീധരന് പിള്ള നടത്തിയ വിദ്വേഷ പ്രസംഗം കേരള ചരിത്രത്തില്‍ ഇത് പോലൊരു സംഭവം നേരത്തെ ഇതുവരെ ഉണ്ടായിട്ടില്ല. മതമറിയുന്നതിനായി മുസ്ലീങ്ങളെ വസ്ത്രം ഉയര്‍ത്തി നോക്കേണ്ടതുണ്ട് എന്ന വിവാദ പ്രസംഗം വോട്ടര്‍മാര്‍ക്കിടയില്‍ വംശീയ വിദ്വേഷം പടര്‍ത്തുന്നതിന് ഇടവരുത്തുന്നതാണ്. പരാജയം മുന്നില്‍ കണ്ടു ബി ജെ പി തീവ്രവര്‍ഗീയ പ്രചാരണത്തിനാണ് സംസ്ഥാനത്ത് നേതൃത്വം കൊടുക്കുന്നത്. ഈ തീവ്രവര്‍ഗീയ ശ്രമത്തിന്റെ ഭാഗമായിരുന്നു പി.എസ് ശ്രീധരന്‍പിള്ളയുടെ വിവാദമായ ആറ്റിങ്ങല്‍ പ്രസംഗവും സംസ്ഥാന തെരെഞ്ഞടുപ്പ് അധികൃതര്‍ അടിയന്തിരമായി ഏറ്റവും ഉചിതമായ നിയമ നടപടി സ്വീകരിക്കണമെന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ പരാതിയില്‍ വി. ശിവന്‍കുട്ടി ആവശ്യപ്പെട്ടു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി സ്വീകരിച്ചു കൊണ്ട് രേഖാമൂലം മറുപടി വി. ശിവന്‍കുട്ടിയ്ക്ക് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."