പള്ളിപ്രം ബാലന്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദമായ നേതാവ്
കണ്ണൂര്‍:കേരളീയ സമൂഹത്തില്‍ അനാചാരങ്ങളുടെയും തൊട്ടുകൂടായ്മയുടെയും ഇരുട്ടിലായിപ്പോയ ഒരുജനതയ്ക്കു ശബ്ദം നല്‍കിയ നേതാക്കന്മാരിലൊരാളായിരുന്നു ഇന്നലെ ലോകത്തോടു വിടപറഞ്ഞ പള്ളിപ്രം ബാലനെന്ന കമ്മ്യൂണിസ്റ്റു നേതാവ്. വടക്കെ മലബാറിലെ ദലിത് പിന്നാക്കമേഖലയില്‍ നിന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ നേതൃത്വം വരെ അദ്ദേഹം ഉയര്‍ന്നുവന്നത് ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനത്തിലൂടെയാണ്.
ഒരുകാലത്ത് ദലിതര്‍ കൂട്ടമായി താമസിച്ചിരുന്ന സ്ഥലങ്ങളിലൊന്നായിരുന്നു കണ്ണൂര്‍ നഗരം. നഗരമാലിന്യം കോരി വൃത്തിയാക്കാന്‍ അടിമജോലിക്കായാണ് ഇവരെ ദൂരെ സ്ഥലങ്ങളില്‍ നിന്നു കണ്ണൂര്‍ നഗരത്തില്‍ ബ്രിട്ടീഷ്‌കാലത്തെത്തിച്ചത്. സാമ്രാജ്യത്വഭരണം അവസാനിച്ചപ്പോഴും ഈ സമൂഹത്തിനു ഈ തൊഴില്‍തന്നെ ചെയ്യേണ്ടിവന്നു. ഇതിനിടയിലാണ് അടിച്ചമര്‍ത്തുന്നവരുടെ ആത്മാഭിമാനം വീണ്ടെടുക്കുന്നതിനായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനം വേരുറപ്പിച്ചത്. 1939ല്‍ ജനിച്ച പള്ളിപ്രം ബാലന്‍ സ്‌കൂള്‍ കാലയളവില്‍ തന്നെ രാഷ്ട്രീയ പ്രവര്‍ത്തനമാരംഭിച്ചു.
ബാലസംഘത്തിലൂടെ വളര്‍ന്ന അദ്ദേഹം 1953ല്‍ സി.പി.ഐ മുഴുവന്‍ സമയ പ്രവര്‍ത്തകനായി. തുടര്‍ന്നു പാര്‍ട്ടി കണ്ണൂര്‍ താലൂക്ക് സെക്രട്ടറി, ജില്ലാ ജോയിന്റ് സെക്രട്ടറി, എ.ഐ.വൈ.എഫ് വലിയന്നൂര്‍ ബ്രാഞ്ച് സെക്രട്ടറി, കണ്ണൂര്‍ താലൂക്ക് കമ്മിറ്റി അംഗം, സംസ്ഥാന കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1987ല്‍ ഹോസ്ദുര്‍ഗില്‍ നിന്നു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2006ല്‍ അവിടെനിന്നുതന്നെ മത്സരിച്ച് നിയമസഭാംഗമായി. ഡി.ഐ.സിയിലെ പി. രാമചന്ദ്രനായിരുന്നു എതിരാളി. വടക്കെ മലബാറില്‍ സി.പി.ഐക്ക് അടിത്തറ പാകിയ നേതാക്കളിലൊരാളായിരുന്നു പള്ളിപ്രം ബാലന്‍.
ബാലസംഘം യൂനിറ്റ് സെക്രട്ടറിയായി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച പള്ളിപ്രം ബാലന്‍ എ.ഐ.വൈ.എഫ് താലൂക്ക് സെക്രട്ടറിയായിരുന്നു. ദീര്‍ഘകാലം സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗമായി പ്രവര്‍ത്തിച്ചു. വലിയന്നൂര്‍ ബ്രാഞ്ച് സെക്രട്ടറി, കണ്ണൂര്‍, തളിപ്പറമ്പ് താലൂക്ക് സെക്രട്ടറി, കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗം, സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ബി.കെ.എം.യു സംസ്ഥാന പ്രസിഡന്റ്, ട്രഷറര്‍, ഐപ്‌സോ, കേരള ആദിവാസിയൂനിയന്‍ സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."