ആവേശമായി രാജേഷിന്റെ കോങ്ങാട് പര്യടനം
മണ്ണാര്‍ക്കാട്: എം.ബി രാജേഷിനെ ഗ്രാമ-നഗര ഭേദമന്യേ വഴികളിലെല്ലാം വെടിക്കെട്ടിന്റേയും നാസിക് മേളത്തിന്റേയും ശബ്ദഘോഷത്തിന്റെയും അകമ്പടിയോടെ സ്വീകരിച്ചു. സ്ത്രീകളുടേയും കുട്ടികളുടേയും തൊഴിലാളികളുടേയും സാധാരണജനങ്ങളുടേയും പങ്കാളിത്തം ഓരോ സ്വീകരണ യോഗങ്ങളിലും സ്ഥാനാര്‍ഥിയെ കാണാനും പിന്തുണയറിക്കാനുമെത്തിയിരുന്നു. വാഴക്കുല, മാങ്ങക്കുട്ട, ഗ്രാമീണര്‍ സ്വന്തമായി വിളയിച്ച മറ്റു കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയെല്ലാം നല്‍കിയാണ് ഓരോ സ്വീകരണവും മുന്നേറിയത്.
ചൊവ്വാഴ്ച രാവിലെ മങ്കര പഞ്ചായത്തിലെ പാന്തപാടത്തു നിന്നായിരുന്നു തുടക്കം. നിശ്ചയിച്ചിരുന്ന പരിപാടിക്കു പുറമേ ഗ്രാമങ്ങളില്‍
കൊച്ചു കവലകളിലും ഗ്രാമീണ കേന്ദ്രങ്ങളിലെല്ലാം ആള്‍കൂട്ടം എം.ബി രാജേഷിനെ കാത്ത് നിന്നിരുന്നു. മാരാമ്പറമ്പില്‍ കൊച്ചു ചിത്രകാരി പത്താം ക്ലാസ് വിദ്യാര്‍ഥിനി നവ്യ, മനോഹരമായി താന്‍ വരച്ച ചിത്രം നല്‍കിയാണ് വരവേറ്റത്. റെയില്‍വേ, ഞാറക്കോട്, ചേറുമ്പാല, വായനശാല, ചില്ലിപ്പറമ്പ് എന്നിവ പിന്നിട്ട് കേരളശ്ശേരിയിലെ തെരയങ്ങോട്ട് എത്തി. ഉച്ചകഴിഞ്ഞ് കാഞ്ഞിരത്തെത്തുമ്പോള്‍ വിഷുവേലക്കുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലായിരുന്നതിനാല്‍ ചില പരിപാടികള്‍ ചുരുക്കി വേലയിലലിഞ്ഞ് റോഡ്‌ഷോ പോലെ സഞ്ചരിച്ചാണ് വോട്ടര്‍മാരെ അഭിവാദ്യം ചെയ്തത്. ചേട്ടന്‍പ്പടിയിലെ സ്വീകരണ യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. മണികണ്ഠനും സി. രത്‌നാനാവതിയും കുടുംബശ്രീ പ്രവര്‍ത്തകരും ഔഷധചെടികള്‍ നല്‍കിയാണ് സ്വീകരിച്ചത്.തുടര്‍ന്ന് കാര്‍ഷിക ഗ്രാമത്തിന്റെ എല്ലാപ്രത്യേകതകളുമുള്ള ഗ്രാമീണപാതയിലൂടെ തൃക്കളൂര്‍ ആലിന്‍ ചുവട്ടിലേക്ക്. കാരാകുര്‍ശ്ശി വെളിങ്ങോട്ട് ചുവന്ന ഗ്രാമമാക്കിമാറ്റിയ പ്രതീതിയില്‍ പുല്ലിശ്ശേരി മുതല്‍ തോരണവും കൊടിയും ചിഹ്നങ്ങളും കൊണ്ട് അലങ്കരിച്ചിരുന്നു. മുന്‍പഞ്ചായത്ത് പ്രസിഡന്റ് ടി. നിര്‍മ്മലരാമകൃഷ്ണന്റെ നേതൃത്വത്തില്‍ മുദ്രാവാക്യവും കൈയ്യടിയും ആവേശം നിറച്ച വേദിയിലേക്ക് സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."