സഊദിയിൽ ഇത് വരെ കൊവിഡ് ബാധിച്ച് മരിച്ചത് 155 മലയാളികൾ ഉൾപ്പെടെ 613 ഇന്ത്യക്കാർ: ഇന്ത്യൻ അംബാസിഡർ
റിയാദ്: സഊദിയിൽ കൊവിഡ് ബാധിച്ച് ഇത് വരെ 613 ഇന്ത്യക്കാർ മരണപ്പെട്ടതായി സഊദിയിലെ ഇന്ത്യൻ അംബാസിഡർ അറിയിച്ചു. ഇവരിൽ പേർ 155 മലയാളികളാണ്. എംബസിയിൽ രജിസ്റ്റർ ചെയ്തവരില് പകുതിയോളം ആളുകൾ ഇതിനകം തന്നെ ഇന്ത്യയിലേക്ക് തിരിച്ചതായും അംബാസിഡർ അറിയിച്ചു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മാധ്യമപ്രവർത്തകരുമായും സാമൂഹിക പ്രവർത്തകരുമായും നടത്തിയ പ്രത്യേക ഓൺലൈൻ അഭിമുഖത്തിലാണ് അംബാസിഡർ ഡോ: ഔസാഫ് സഈദ് ഇക്കാര്യം വ്യക്തമാക്കിയത്. 162,000 ഇന്ത്യക്കാരാണ് ഇന്ത്യയിലേക്ക് പോകാനായി ഇതിനകം ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. ഇവരിൽ 87000 ആളുകൾ ഇതിനകം തന്നെ യാത്ര തിരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
രജിസ്റ്റർ ചെയ്‌തവരിൽ ഏകദേശം 36 ശതമാനം അഥവാ 56,000 ഇന്ത്യക്കാർ ജോലി നഷ്ടപ്പെട്ടവരാണ്. എംബസിയുടെ നേതൃത്വത്തിലുള്ള വന്ദേ ഭാരത് മിഷൻ, ചാർട്ടേഡ് വിമാനം സംവിധാനങ്ങളിലായി 480 വിമാനങ്ങളാണ് ഇതിനകം സഊദിയിൽ നിന്നും ഇന്ത്യയിലേക്ക് പറന്നത്. ഇതിൽ 87,000 പേരാണ് മടങ്ങിയത്. സഊദിയിൽ കൊവിഡ് ബാധിച്ച് മരണപ്പെട്ടവർക്ക് സാമ്പത്തിക സഹായം നൽകുന്ന കാര്യം പരിഗണിക്കുമെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത ഹുറൂബ്, ഇഖാമ കാലാവധി കഴിഞ്ഞ കേസുകളില്‍ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നുണ്ട്. ഇതുവരെ മുവ്വായിരത്തി അഞ്ഞൂറിലേറെ പേരെ നാട്ടിലെത്തിച്ചിട്ടുണ്ട്.
ഇന്ത്യൻ സ്‌കൂളുകളിൽ ഫീസിളവിന് സമാനമായ രീതിയിൽ സ്‌കോളർഷിപ്പ് പദ്ധതി തുടങ്ങാൻ
തീരുമാനമായിട്ടുണ്ട്. സെപ്തംബര്‍ ഒന്ന് മുതല്‍ തെരഞ്ഞെടുക്കുന്ന കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് വഴി ഫീസിളവ് നൽകാനാണ് തീരുമാനം. സ്‌കൂളുകളില്‍ മാനേജര്‍മാര്‍ സഊദികളാകണം എന്നുള്ള പുതിയ സഊദി തീരുമാനം ഇന്ത്യന്‍ എംബസി സ്‌കൂളുകൾക്ക് ബാധമകല്ല. അത് സംബന്ധിച്ച ഒരു നിര്‍ദേശവും എംബസി സ്കൂളുകള്‍ക്ക് ഇല്ല. സഊദി പൗരന്മാർക്ക് കീഴിലുള്ള അന്താരാഷ്ട്ര സ്കുളുകള്‍ക്കാണ് ഇത് ബാധകം. കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ ഇന്ത്യൻ സ്‌കൂൾ സാറ്റ് പരീക്ഷ കേന്ദ്രമായി തിരഞ്ഞെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."