
തൃപ്രയാര്‍ ബൈപ്പാസ്; വില്‍ബര്‍ സ്മിത്ത് കണ്‍സള്‍ട്ടന്‍സിയുടെ അലൈന്മെന്റ് പ്രൊപ്പോസലില്‍ മാറ്റം വരുത്താന്‍ അനുവദിക്കില്ലെന്ന്
വാടാനപ്പള്ളി: തൃപ്രയാര്‍ ബൈപ്പാസ് നിര്‍മാണവുമായി ബന്ധപ്പെട്ട അംഗീകാരം കിട്ടിയ വില്‍ബര്‍ സ്മിത്ത് കണ്‍സള്‍ട്ടന്‍സിയുടെ അലൈന്മെന്റ് പ്രൊപ്പോസലില്‍ ഒരു മാറ്റവും വരുത്താന്‍ അനുവദിക്കില്ലെന്ന് വലപ്പാട്, നാട്ടിക ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങളുടെ സംയുക്ത ആക്ഷന്‍ കൗണ്‍സില്‍ യോഗം. ഏറ്റവും കുറവ് വീടുകളും സ്ഥലവും നഷ്ടപ്പെടുന്ന വിധമുള്ള പഴയ സര്‍വെയാണ് ജനങ്ങള്‍ അംഗീകരിച്ചത്. അംഗീകാരം ലഭിച്ച് സര്‍ക്കാര്‍ കല്ലിട്ടത് പ്രകാരം വീടുകള്‍ അലൈന്മെന്റില് നിന്നും ഇറക്കിപ്പണിതതിലൂടെയാണ് പുതിയ ഫീഡ് ബാക്ക് സര്‍വെ കടന്നുപോകുന്നത്. ഒരു കിലോമീറ്റര്‍ സ്ഥലം കൂടുതലായി നഷ്ടപ്പെടുകയും ചെയ്യും. ദേശീയപാതാ അധികൃതരുടെ എന്‍.ഒ.സി ഇല്ലാതെ പഴയ അലൈന്മെന്റില് പുതിയ വീടുകള്‍ പണിയാന്‍ വലപ്പാട് പഞ്ചായത്ത് അനുമതി നല്‍കിയത് സര്‍വെ അട്ടിമറിക്കാനാണെന്നും ആക്ഷന്‍ കൗണ്‍സില്‍ ആരോപിക്കുന്നു. പഴയ അലൈന്‍മെന്റിലെ ഭൂമി വാങ്ങിക്കൂട്ടി സര്‍വെ മാറ്റിമറിക്കാന്‍ ഭൂമാഫിയ ശ്രമിക്കുന്നുണ്ടെന്നും ആരോപണം ഉയരുന്നുണ്ട്. ഇന്ന് വൈകീട്ട് നാലിന് നാട്ടിക പഞ്ചായത്ത് ഹാളില്‍ ജനങ്ങളുടെ പൊതുയോഗം വിളിച്ച് സമരപരിപാടികള്‍ക്ക് തുടക്കം കുറിക്കും. വലപ്പാട് പഞ്ചായത്ത് ആക്ഷന്‍ കൗണ്‍സില്‍ കോ ഓര്‍ഡിനേറ്റര്‍മാരായി ഷീല ഉള്ളാട്ടില്‍, സലിം.കെ, മിഷോ. കെ.എച്ച്, കണ്ണന് മേത്തില് എന്നിവരെയും നാട്ടിക പഞ്ചായത്ത് കോ ഓര്‍ഡിനേറ്റര്‍മാരായി ബിന്ദു പ്രദീപ്, പി.എം സിദ്ദിഖ്, സി.ജി അജിത് കുമാര്‍ എന്നിവരെയും തെരഞ്ഞെടുത്തു. നാട്ടിക പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അനില്‍ പുളിക്കല്‍ യോഗം ഉദ്ഘാടനം ചെയ്തു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ജെ യദുകൃഷ്ണ അധ്യക്ഷനായി. നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി.വിനു, പി.കെ ശങ്കരനാരായണന് മാസ്റ്റര്‍, കെ.സലിം, ഷീല ഉള്ളാട്ടില്‍, കെ.എച്ച് മിഷോ, സന്ദീപ് കരുവത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കൊടും ചൂട്: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്
Kerala
• 6 days ago
ആ വലിയ ലക്ഷ്യത്തിലേക്കെത്താൻ റൊണാൾഡോ വളരെയധികം ബുദ്ധിമുട്ടും: മുൻ സഹതാരം
Cricket
• 6 days ago
വെഞ്ഞാറമൂട് കേസ്; പ്രതി അഫാനുമായി പൊലിസ് തെളിവെടുപ്പ് നടത്തുന്നു
Kerala
• 6 days ago
464 പേരുടെ പൗരത്വം റദ്ദാക്കി കുവൈത്ത് സുപ്രീം കമ്മിറ്റി
Kuwait
• 6 days ago
മൊയ്തുണ്ണി മുസ്ല്യാര്‍ അന്തരിച്ചു
Kerala
• 6 days ago
യുണൈറ്റഡ് ഇന്‍ ഗിവിംഗ് ക്യാമ്പയിന് തുടക്കമിട്ട് യുഎഇ
uae
• 6 days ago
മുഖ്യമന്ത്രി ഒഴികെ മറ്റ് മന്ത്രിമാരുടെ പ്രകടനം പോര; പ്രാതിനിധ്യത്തില്‍ ഒരു ജില്ലയ്ക്കുമാത്രം ആധിപത്യമെന്ന് സിപിഎം വിമര്‍ശനം
Kerala
• 6 days ago
മലപ്പുറത്ത് ബസ് ജീവനക്കാരുടെ മര്‍ദനമേറ്റ ഓട്ടോഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു; സംഭവത്തില്‍ പ്രതിഷേധം
Kerala
• 6 days ago
'നരകത്തില്‍ നിന്ന് നാട്ടിലേക്കിറങ്ങാന്‍ സാത്താന്റെ സന്തതികള്‍ തയ്യാറെടുക്കുന്നു പോലും...' കാസയുടെ രാഷ്ട്രീയ പ്രവേശനത്തെ രൂക്ഷമായി പരിഹസിച്ച് ഡോ.ജിന്റോ ജോണ്‍
Kerala
• 6 days ago
ഡൽഹി 'തുഗ്ലക് ലെയിൻ' റോഡിന്റ പേര് മാറ്റിയോ?; ബി.ജെ.പി നേതാക്കളുടെ നെയിം ബോർഡിൽ 'സ്വാമി വിവേകാനന്ദ മാർഗ്'
National
• 6 days ago
സ്വർണം വാങ്ങണോ..ഇന്നു തന്നെ വിട്ടോളൂ ജ്വല്ലറിയിലേക്ക്..വിലയിൽ വൻ ഇടിവ്
Business
• 6 days ago
യുഎഇയിലെ ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്
uae
• 6 days ago
താനൂരില്‍ നിന്ന് കാണാതായ കുട്ടികള്‍ നാട്ടിലേക്ക്; ഇവരെ പൂണെയിലെത്തിച്ചു
Kerala
• 6 days ago
മിഡിൽ ഈസ്റ്റിലെ AI സാങ്കേതികവിദ്യ പിന്തുണയ്ക്കുന്ന ആദ്യ ഡാറ്റാ സെൻ്റർ കുവൈത്തിന് സ്വന്തം
Kuwait
• 6 days ago
വഴിയില്‍ കേടാകുന്ന ബസുകള്‍ നന്നാക്കാന്‍ ഇനി കെ.എസ്.ആര്.ടി.സിയുടെ റാപ്പിഡ് ടീം
Kerala
• 6 days ago
പി.ആർ.എസ് വായ്പ പണം സർക്കാർ അടച്ചില്ല, വീണ്ടും വായ്പ എടുക്കാനാകാതെ നെൽകർഷകർ
Kerala
• 6 days ago
ജയിലിലെ ശുചിമുറിയില്‍ കുഴഞ്ഞു വീണു; വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന് ആശുപത്രിയില്‍
Kerala
• 6 days ago
വിഴിഞ്ഞത്തേക്ക് ലോകത്തെ വലിയ മദർഷിപ്പുകൾ; മൂന്നുമാസത്തിനകം എത്തുന്നത് 23 കൂറ്റൻ കപ്പലുകൾ
Kerala
• 6 days ago
ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ യാത്രയ്ക്ക് ഒരുങ്ങുന്നു ; മാർച്ച് 31നകം ട്രാക്കിലേക്ക്
National
• 6 days ago
ഗുജറാത്തിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ഇസ്ലാമിക പണ്ഡിതന് ഹിന്ദുത്വ സംഘത്തിന്റെ അതിക്രൂര ആക്രമണം; മര്‍ദ്ദനം പാകിസ്താനി എന്ന് വിളിച്ച്
National
• 6 days ago
നിയമവിരുദ്ധമായി കുടിയിറക്കി; മുട്ടന്‍ പണി കിട്ടിയത് വീട്ടുടമസ്ഥന്, വാടകക്കാരന് 700,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാനും ഉത്തരവ്
uae
• 6 days ago