HOME
DETAILS
MAL
ശിവശക്തി കളരിസംഘം വാര്‍ഷികം
backup
May 02 2017 | 21:05 PM
പേരാമ്പ്ര: സ്ത്രീകള്‍ക്കെതിരേയുള്ള പീഡനങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആത്മരക്ഷയ്ക്കു വേണ്ടണ്ടി പെണ്‍കുട്ടികള്‍ കളരി അഭ്യസിക്കണമെന്ന് പത്മശ്രീ മീനാക്ഷിയമ്മ. തനിക്കു ലഭിച്ച പുരസ്കാരം കേരളത്തിന്റെ തനത് ആയോധന കലയായ കളരിക്ക് ലഭിച്ച അംഗീകാരം കൂടിയാണെന്നും അവര്‍ പറഞ്ഞു.
ശിവശക്തി കളരി സംഘത്തിന്റെ 12-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. പി.പി കൃഷ്ണാനന്ദന് അധ്യക്ഷനായി.
ഇ. കുഞ്ഞിരാമന്, എന്‍. ഹരിദാസന്, രാജന് മരുതേരി, കെ. സജീവന് മാസ്റ്റര്‍, സേതുമാധവന് ഗുരുക്കള്‍, സത്യന് സ്നേഹ, സി.ടി മജീന്ദ്രന് ഗുരുക്കള്‍ സംസാരിച്ചു. ആര്.കെ രജീഷ് സ്വാഗതവും കെ. പ്രദീപന് നന്ദിയും പറഞ്ഞു. തുടര്‍ന്ന് കളരിപ്പയറ്റ് പ്രദര്‍ശനവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."