സ്ത്രീ വോട്ടര്‍മാരുടെ നീണ്ട നിര; മുന്നണികള്‍ക്ക് പ്രതീക്ഷയും ആശങ്കയും
പാലക്കാട്: രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന ഈ തെരഞ്ഞെടുപ്പില്‍ സ്ത്രീ വോട്ടര്‍മാരുടെ എണ്ണത്തിലെ വര്‍ധന തെരഞ്ഞെടുപ്പ് ഫലത്തെ ശക്തമായ രീതിയില്‍ സ്വാധീനിക്കും. ജില്ലയില്‍ ഇത്തവണ പതിവിനു വിപരീതമായി അനുഭവപ്പെട്ട സ്ത്രീ വോട്ടര്‍മാരുടെ നീണ്ട നിരയില്‍ മൂന്നു മുന്നണികളും പ്രതീക്ഷയര്‍പ്പിക്കുന്നു.
ശബരിമല വിശ്വാസികള്‍ കൂടുതലുള്ള ജില്ലയില്‍, സ്ത്രീ വോട്ടര്‍മാരുടെ വര്‍ധനയില്‍ തങ്ങള്‍ക്ക്് ഗുണംചെയ്യുമെന്ന് എന്‍.ഡി.എയും യു.ഡി.എഫും അവകാശപ്പെടുമ്പോള്‍ ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ നടന്ന വനിതാ മതിലും സ്ത്രീ ശാക്തീകരണ പരിപാടികളുമാണ് പോളിങ് ബൂത്തിലേക്കുള്ള സ്ത്രീകളുടെ ഒഴിക്കിന് കാരണമെന്നും എല്‍.ഡി.എഫും അവകാശപ്പെടുന്നു.
ശബരിമല വിഷയം എത്രമാത്രം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് ഏപ്രില്‍ 23ന് അറിയും. ചൂടിനെയും ഇടക്ക് പെയ്ത ചെറിയ മഴയേയും വകവക്കാതെ സ്ത്രീ വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക് ഒഴുകിയെത്തിയത് ആശങ്കയും പ്രതീക്ഷയും ഒരുമിച്ച് മുന്നണികളില്‍ സമ്മാനിച്ചു. യുവതികള്‍ മുതല്‍ വയസായ സ്ത്രീകള്‍വരെ വരിയില്‍ ഇടംപിടിച്ചപ്പോള്‍ താരതമ്യേനെ പുരുഷന്മാര്‍ കുറവായിരുന്നു. പോളിങ് സ്റ്റേഷനുകളില്‍ പോളിങ് തുടങ്ങുന്നതിനു മുന്‍പുതന്നെ വരികളുടെ മുന്‍പന്തിയില്‍ ഇടംപിടിച്ചിരുന്നു വീട്ടമ്മമാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."