HOME
DETAILS

10-14 സീറ്റുകളില്‍ വിജയിക്കുമെന്ന് എല്‍.ഡി.എഫ് വിലയിരുത്തല്‍

  
backup
April 24 2019 | 18:04 PM

10-14-%e0%b4%b8%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81

 


തിരുവനന്തപുരം: മോദി സര്‍ക്കാരിനെതിരായ വികാരം തങ്ങള്‍ക്ക് അനുകൂലമാകുമെന്നും 10 മുതല്‍ 14 വരെ സീറ്റുകളില്‍ വിജയിക്കുമെന്നും എല്‍.ഡി.എഫിന്റെ പ്രാഥമിക വിലയിരുത്തല്‍. ബൂത്തുതലങ്ങളില്‍ നിന്നടക്കം വിവരശേഖരണം നടത്തിയ ശേഷം സംസ്ഥാന സെക്രട്ടേറിയറ്റ് കൂടിയ ശേഷമായിരിക്കും അന്തിമ വിലയിരുത്തലിലെത്തുക.


എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിച്ച സംഘടനാസംവിധാനങ്ങള്‍, പഴുതടച്ചുള്ള പ്രചാരണം, അവസാനത്തെ ഇടതുവോട്ടും പോള്‍ ചെയ്യിപ്പിക്കുന്നതിലെ ജാഗ്രത എന്നിവയെല്ലാം ഭൂരിപക്ഷം മണ്ഡലങ്ങളിലും തങ്ങളെ ഒന്നാമതെത്തിക്കുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. സ്ഥാനാര്‍ഥികളെ ആദ്യം കളത്തിലിറക്കാനായതും സര്‍ക്കാരിന്റെ നേട്ടങ്ങളിലൂന്നിയുള്ള പ്രചാരണവും മുന്‍തൂക്കം വര്‍ധിപ്പിച്ചു. കോണ്‍ഗ്രസിന്റെ സംഘടനാദൗര്‍ബല്യങ്ങളും ശബരിമല മാത്രം മുന്‍നിര്‍ത്തിയുള്ള ബി.ജെ.പി പ്രചാരണവും ഗുണം ചെയ്യും. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഇടതുസ്ഥാനാര്‍ഥികള്‍ക്ക് അനുകൂലമാകുമെന്നുമാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍.


കാസര്‍കോട്, കണ്ണൂര്‍, വടകര, പാലക്കാട്, ആലത്തൂര്‍, ആലപ്പുഴ എന്നീ മണ്ഡലങ്ങളിലാണ് ഇടതുമുന്നണിക്ക് ഉറച്ച പ്രതീക്ഷയുള്ളത്. ആറ്റിങ്ങല്‍, ഇടുക്കി, ചാലക്കുടി എന്നിവിടങ്ങളില്‍ കടുത്ത മത്സരം നടന്നെങ്കിലും മുന്‍തൂക്കം നേടാനായി. ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്ത് സി.ദിവാകരന്‍ ഒന്നാമതെത്തും. കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങള്‍ ശശി തരൂരിനെ പിന്തുണച്ചിരുന്ന ന്യൂനപക്ഷ വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തിയെന്നാണ് വിലയിരുത്തല്‍. പത്തനംതിട്ട, തൃശൂര്‍ എന്നിവിടങ്ങളില്‍ ശക്തരായ ബി.ജെ.പി സ്ഥാനാര്‍ഥികളെത്തിയത് ഇടത് സ്ഥാനാര്‍ഥികള്‍ക്ക് അനുകൂലമാകും. കൊല്ലം, മാവേലിക്കര, കോഴിക്കോട് മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നെങ്കിലും കടന്നുകൂടുമെന്നാണ് വിലയിരുത്തല്‍. അതേസമയം, വയനാട്, കോട്ടയം, മലപ്പുറം, പൊന്നാനി, എറണാകുളം മണ്ഡലങ്ങളില്‍ മികച്ച മത്സരം കാഴ്ചവയ്ക്കാനായെന്ന ആത്മവിശ്വാസവും നേതൃത്വത്തിനുണ്ട്. ബൂത്തുകളില്‍ നിന്നുള്ള കണക്കുകള്‍ ശേഖരിച്ച് വിജയസാധ്യത വിലയിരുത്താന്‍ സി.പി.എമ്മിന്റെയും സി.പി.ഐയുടെയും സംസ്ഥാന നേതൃയോഗങ്ങള്‍ വരുംദിവസങ്ങളില്‍ തിരുവനന്തപുരത്ത് ചേരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈ ദിവസം മുതൽ ഏഷ്യയിലെ പ്രമുഖ ലക്ഷ്യ സ്ഥാനത്തേക്ക് സർവിസ് ആരംഭിച്ച് എയർ അറേബ്യ

uae
  •  29 minutes ago
No Image

സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫോറസ്റ്റ് ഓഫീസറുടെ ശബ്ദരേഖ പുറത്ത്; പരാതി പിൻവലിക്കാൻ സമ്മർദം

Kerala
  •  an hour ago
No Image

''തനിക്ക് മര്‍ദ്ദനമേറ്റത് സ്റ്റാലിന്റെ റഷ്യയില്‍ വച്ചല്ല, നെഹ്‌റുവിന്റെ ഇന്ത്യയില്‍വെച്ചാണ്''; മറുപടിയുമായി മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

ഒരു ഓഹരിക്ക് 9.20 ദിര്‍ഹം; സെക്കന്‍ഡറി പബ്ലിക് ഓഫറിങ് വിജയകരമായി പൂര്‍ത്തിയാക്കി ഡു

uae
  •  2 hours ago
No Image

ഛത്തിസ്ഗഡില്‍ ക്രിസ്ത്യാനികളെ ലക്ഷ്യംവച്ച് പുതിയ നീക്കം; പ്രാര്‍ത്ഥനാലയങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കലക്ടറുടെ അനുമതി വേണം

National
  •  2 hours ago
No Image

ഗസ്സ സിറ്റി ടവറിന് മേല്‍ ഇസ്‌റാഈലിന്റെ മരണ ബോബ് വീഴും മുമ്പ്....ആ അരമണിക്കൂര്‍ ഇങ്ങനെയായിരുന്നു

International
  •  3 hours ago
No Image

പൊലിസ് മര്‍ദ്ദനത്തില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; രണ്ട് എം.എല്‍.എമാര്‍ സഭയില്‍ സമരമിരിക്കും

Kerala
  •  3 hours ago
No Image

ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം നിയമസഭയിൽ; ആരോപണ വിധേയനായ ​​ഡോക്ടർക്കെതിരെ മൗനം പാലിച്ച് ആരോ​ഗ്യമന്ത്രി

Kerala
  •  3 hours ago
No Image

പൊലിസ് കസ്റ്റഡി മര്‍ദ്ദനം; സുജിത്ത് 11 കേസുകളിലെ പ്രതി; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ബി അശോകിന്റെ സ്ഥലംമാറ്റം നടപ്പാക്കുന്നത് നീട്ടി ട്രൈബ്യൂണല്‍

Kerala
  •  5 hours ago