പ്രളയ ബാധിതര്‍ക്ക് സര്‍ക്കാര്‍ കിറ്റുകള്‍ ലഭ്യമാക്കും
കാക്കനാട്: നാളെ മുതല്‍ ദുരിതാശ്വാസക്യാമ്പുകള്‍ വിടുന്ന കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ വക കിറ്റുകള്‍ ലഭ്യമാക്കും. അഞ്ചു കിലോ അരി, പയറുവര്‍ഗ്ഗങ്ങള്‍ മറ്റ് അവശ്യ സാധനങ്ങള്‍ എന്നിവ അടങ്ങിയതായിരിക്കും ഒരു കുടുംബത്തിനുള്ള കിറ്റ് .അതാത് ക്യാമ്പ് ഓഫീസര്‍മാര്‍ക്കാണ് ഇവ വിതരണം ചെയ്യുന്നതിനുള്ള ചുമതല.
എല്ലാ പ്രളയബാധിതര്‍ക്കും കിറ്റുകള്‍ ലഭ്യമാക്കുവാനാണ് സര്‍ക്കാര്‍ തീരുമാനം. ആദ്യഘട്ടത്തില്‍ ക്യാമ്പുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് സര്‍ക്കാരിന്റെ കളക്ഷന്‍ സെന്ററുകളില്‍ ലഭിച്ച സാമഗ്രികളാണ് കിറ്റുകളാക്കി വിതരണം ചെയ്യുന്നത്.ക്യാമ്പുകളില്‍ നിന്നു വീടുകളിലേക്കു മടങ്ങിയവര്‍ക്ക് വോളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ കിറ്റുകള്‍ എത്തിക്കും. നിലവില്‍ മൂവാറ്റുപുഴയില്‍ 4500 കിറ്റുകള്‍ വിതരണം ചെയ്തു. അന്‍പോട് കൊച്ചിയുടെ നേതൃത്വത്തില്‍ രണ്ടായിരത്തിലധികം കിറ്റുകളും വിതരണം ചെയ്തു.
ജില്ലയിലെ പ്രധാന സംഭരണവിതരണ കേന്ദ്രമായ തൃക്കാക്കര കമ്മ്യൂണിറ്റിഹാളില്‍ ഇതുവരെ പതിനയ്യായിരത്തോളം കിറ്റുകള്‍ തയ്യാറായി.
ഇരുന്നൂറോളം വാളണ്ടയര്‍മാര്‍ കിറ്റുകള്‍ തയ്യാറാക്കുന്ന തിരക്കിലാണ്. ഇവ ആലുവ, പറവൂര്‍ മേഖലകളില്‍ വിതരണം ചെയ്യും. അടുത്ത ദിവസങ്ങളില്‍ കിറ്റുകള്‍ വിതരണം ചെയ്യും.നിലവില്‍ രണ്ടു ലക്ഷത്തോളംപേര്‍ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. മൂന്നു ലക്ഷത്തോളം പേര്‍ വീടുകളിലേക്ക് മടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."