HOME
DETAILS

തദ്ദേശ സ്ഥാപനങ്ങളില്‍ ബില്ലുകള്‍ക്കും രസീതികള്‍ക്കും ഇനി ഏകീകൃത സ്വഭാവം

  
backup
August 29, 2020 | 7:04 PM

%e0%b4%a4%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%bf

കൊണ്ടോട്ടി: തദ്ദേശ സ്ഥാപനങ്ങളില്‍ ഉപയോഗിച്ചുവരുന്ന പ്രീ-പ്രിന്റഡ് രസീതുകള്‍ പൂര്‍ണമായും ഒഴിവാക്കി എ ഫോര്‍ പേപ്പറില്‍ ഏകീകൃത രീതിയിലേക്ക് രസീതികള്‍ മാറ്റുന്നു. പണം ഒടുക്കിയതിനും അപേക്ഷകള്‍ക്കുമുള്ള കൈപ്പറ്റ് രസീത്, അപേക്ഷകളിലുള്ള ന്യൂനതകള്‍ അറിയിച്ചുള്ള കത്ത് എന്നിവയാണ് ഏകീകൃത സ്വഭാവത്തിലേക്ക് മാറ്റുന്നത്. രസീതികളും ബില്ലുകളും നല്‍കുമ്പോഴുണ്ടാകുന്ന ആക്ഷേപങ്ങളും പരാതികളും വര്‍ധിച്ചതോടെയാണ് സേവനങ്ങള്‍ കാര്യക്ഷമവും വേഗത്തിലുമാക്കാന്‍ ഏകീകൃതരീതിയിലേക്ക് മാറ്റുന്നത്.
തദ്ദേശ സ്ഥാപനങ്ങളില്‍ നിലവില്‍ ഗ്രാമലക്ഷ്മി മുദ്രാലയം നല്‍കുന്ന ഫോമുകള്‍ ഉപയോഗിച്ചാണ് രസീതുകളും ബില്ലുകളും നല്‍കുന്നത്. മുന്‍കൂട്ടി പ്രിന്റ് ചെയ്ത പേപ്പറില്‍ രസീത് നമ്പര്‍, പണം തുടങ്ങിയവ ചേര്‍ത്തുള്ള ബില്ലുകളാണ് പ്രീ-പ്രിന്റ് വഴി തദ്ദേശ സ്ഥാപനങ്ങളുടെ ഫ്രണ്ട് ഓഫിസുകളില്‍നിന്ന് നല്‍കി വരുന്നത്. ഇത്തരം ബില്ലുകളില്‍ പ്രിന്റ് തെളിയാതിരിക്കല്‍, പെട്ടെന്ന് ഉപയോഗ ശൂന്യമാകല്‍, അക്ഷരങ്ങള്‍ മങ്ങിപ്പോകല്‍ തുടങ്ങിയവ കാരണം ആക്ഷേപങ്ങളും പരാതികളും ഏറിവരികയാണ്. കൊവിഡ് മൂലം ഓണ്‍ലൈനിലാണ് അപേക്ഷകള്‍ നല്‍കുന്നത്. ഇതോടെയാണ് ഡോട്ട്മാറ്റ്‌റിക്‌സ് പ്രിന്റര്‍ ഒഴിവാക്കി ലേസര്‍ പ്രിന്റര്‍ ഉപയോഗിച്ച് ബില്ലുകള്‍ മാറ്റി നല്‍കുന്നത്. ഐ.കെ.എം വികസിപ്പിച്ച ഐ.എല്‍.ജി.എം.എസ് സോഫ്റ്റ് വെയറിന്റെ സഹായത്തോടെയാണ് ബില്ലുകള്‍ നല്‍കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെക്‌സിക്കന്‍ വേവ്

Football
  •  a month ago
No Image

2026 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ മെക്‌സിക്കോയ്ക്ക്

Football
  •  a month ago
No Image

സംഗീതനിശയിലാഴ്ന്ന് ഉദ്ഘാടനച്ചടങ്ങ്

Football
  •  a month ago
No Image

ഇസ്താംബൂളിൽ നിന്ന് അഞ്ച് രാജ്യങ്ങൾ വഴി ഒമാനിലേക്ക് റെയിൽവേ; ചരിത്രപ്രസിദ്ധമായ ഹിജാസ് റെയിൽവേയെ പുനരുജ്ജീവിപ്പിക്കുന്ന വൻ പദ്ധതിക്ക് ഒപ്പ് വെച്ച് സഊദി അറേബ്യ

Saudi-arabia
  •  a month ago
No Image

അവസാനനൃത്തം ആര്‍ക്ക് ? മെസ്സിക്കോ, റോണോയ്‌ക്കോ... യുവക്കരുത്തരും പട്ടികയില്‍ 

Football
  •  a month ago
No Image

ആ കറുത്ത ചരിത്രം നമ്മൾ തിരുത്തും; 94 വർഷത്തെ ശാപം തകർക്കാൻ മെക്സിക്കോ ലോകകപ്പ് ഉദ്ഘാടന മത്സരത്തിനിങ്ങുന്നു

Football
  •  a month ago
No Image

പാലക്കാട് ജില്ലാ ജയിലിനുള്ളിൽ കൈയാങ്കളി; ജാമ്യം ലഭിച്ച യുവതിയെ ഇറക്കാനെത്തിയ വനിതാ അഭിഭാഷകയ്ക്ക് മർദ്ദനമേറ്റെന്ന് പരാതി

Kerala
  •  a month ago
No Image

ഖാർഗ് ദ്വീപ് തകർക്കുമെന്ന് ട്രംപ്; പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരി കൊള്ളുന്നു, കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

International
  •  a month ago
No Image

യുഎഇയിൽ സ്കൂൾ പരീക്ഷകൾക്ക് മുന്നോടിയായി കർശന നിയന്ത്രണം; ആഘോഷങ്ങൾക്ക് വിലക്ക്

uae
  •  a month ago
No Image

അപൂർവങ്ങളിൽ അപൂർവം ഈ 'മെസി മാജിക്'; ഈ ചരിത്ര റെക്കോർഡിൽ 13 ഇതിഹാസങ്ങൾ മാത്രം!

Football
  •  a month ago