അടഞ്ഞ സ്കൂള്‍ സംരക്ഷിക്കാന്‍ നാട്ടുകാര്‍ രംഗത്ത്
നാദാപുരം: കുട്ടികളില്ലാത്തതിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ സ്കൂള്‍ തുറക്കാനുള്ള ശ്രമവുമായി നാട്ടുകാര്‍ രംഗത്ത്.
നാദാപുരം ഉപ ജില്ലയിലെ തൂണേരി വെള്ളൂര്‍ നോര്‍ത്ത് എല്‍.പി സ്കൂള്‍ കുട്ടികളില്ലാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് അടച്ചുപൂട്ടിയത്. നാല് വര്‍ഷത്തോളം ഒരുകുട്ടിയുമായി പ്രവര്‍ത്തിച്ച സ്കൂളിലെ അവസാന കുട്ടിയും കൊഴിഞ്ഞുപോയതോടെയാണ് അടച്ചുപൂട്ടേണ്ടിവന്നത്.
അടുത്ത അധ്യയന വര്‍ഷം മുതല്‍ സ്കൂള്‍ തുറക്കാനുള്ള രൂപരേഖയാണ് ഇന്നലെ സ്കൂളില്‍ ചേര്‍ന്ന നാട്ടുകാരുടെ യോഗം തയ്യാറാക്കിയിരിക്കുന്നത്.
കെട്ടിടം ഉള്‍പ്പെടെയുള്ള ഭൗതിക സാഹചര്യങ്ങള്‍ മാറ്റിയെടുക്കും. ഇതിനായി എ.കെ രാജന് കണ്‍വീനറും പി.പി യൂസുഫ് ചെയര്‍മാനുമായി കമ്മിറ്റി രൂപീകരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വളപ്പില്‍ കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ടി.എന്‍ ചന്ദ്രി അധ്യക്ഷയായി. ശശി കുമാര്‍ പുറമേരി, ബി.പി.ഒ പ്രദീപ് കുമാര്‍, പി.പി സുരേഷ് ,നെല്ലേരി ബാലന്,കാട്ടു മടത്തില്‍ അബുബക്കര്‍ ഹാജി ,വി.കെ അരവിന്ദാക്ഷന് , വി.കെ രജീഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."