വീടുകള്‍ തകര്‍ച്ചാ ഭീഷണിയില്‍; ദുരിതത്തിലായി കുടുംബങ്ങള്‍
പത്തിരിപ്പാല: തകര്‍ന്ന് വീഴാറായ വീടുകളില്‍ ജീവന്‍ ഭീഷണിയില്‍ കഴിയുകയാണ് 20കുടുംബ ങ്ങള്‍. ലക്കിടി പേരൂര്‍ പഞ്ചായത്തിപൂക്കാട്ട്കുന്ന് വാണിയംപറമ്പ് ലക്ഷം വീട് കോളനിയിലെ കുടുംബങ്ങളാണ് ദുരിതം പേറി കഴിയുന്നത്. ഒരു ചുമരുകള്‍ക്കിരുവശവുംമായി ഈ രണ്ട് കുടുംബങ്ങള്‍ വീതമുള്ള ഇവിടത്തുകാരുടെ ജീവിതം പൂര്‍ണ ദുരിതത്തില്‍ അകപ്പെട്ടിട്ടും അറ്റകുറ്റപണികള്‍ക്ക് സഹായം ഇനി ആരോട് ചോദിക്കും എന്ന നിസ്സഹായവസ്ഥയില്‍ കൈമലര്‍ത്തുകയാണ്.
ഏകദേശം 15വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അറ്റകുറ്റപണികള്‍ക്കുള്ള സഹായം ലഭിച്ചത് എന്ന് കോളനി നിവാസികള്‍ പറയുന്നു. പകുതി കുടുംബങ്ങള്‍ക്കാകട്ടെ പട്ടയം ലഭിക്കാത്തതിനാല്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കോ മറ്റോ അപേക്ഷിക്കാന്‍ പറ്റാത്ത സ്ഥിതിയിലുമാണ്. തകര്‍ന്ന ചുമരുകളും വീഴാറായ മേല്‍കൂരകളിലും താത്കാലികമായി പ്ലാസ്റ്റിക് സീറ്റുകളും തകരവുമൊക്കെ ഉപയോഗിച്ചാണ് മഴയില്‍ നിന്നും കാറ്റില്‍ നിന്നുമൊക്കെ തല്‍കാലത്തേക്കെങ്കിലും രക്ഷനേടുന്നത്.
ശരീഫ്, അബ്ദുറഹിമാന്‍, സബീന കുടുംബങ്ങളുടെ വീട് ഏത് നിമിഷവും നിലംപൊത്താവുന്ന രീതിയില്‍ പൂര്‍ണ തകര്‍ച്ച നേരിടുകയാണ്. കാലവര്‍ഷം ശക്തമാകുന്നതോടെ തുടര്‍ താമസത്തിന് ഞങ്ങളിനി എന്ത് ചെയ്യുമെന്ന് വേദനയൊടെ ചോദിക്കുകയാണ്. ഒറ്റ വീടാക്കി പുനര്‍നിര്‍മിച്ച് പുതുക്കി പണിയണമെന്നാണ് കോളനി നിവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."