ഒടുവില്‍ മൗനംവെടിഞ്ഞ് മെസ്സി
ബാഴ്‌സലോണ: പത്തു ദിവസത്തെ ഉദ്യോഗജനകമായ നിമിഷങ്ങള്‍ക്കൊടുവില്‍ ലയണല്‍ മെസ്സി തന്റെ മൗനം വെടിഞ്ഞു. കഴിഞ്ഞ ദിവസം താരം ക്ലബില്‍ തുടരുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മെസ്സി ഗോള്‍ ഡോട്‌കോമിന് അനുവദിച്ച അഭിമുഖത്തില്‍ മനസ് തുറന്നത്. വളരെ അപൂര്‍വമായി മാത്രം മാധ്യമങ്ങളോട് സംസാരിക്കാറുള്ള മെസ്സി എന്താണ് സംഭവിച്ചതെന്ന കാര്യത്തെ കുറിച്ച് കൃത്യമായ വിവരമാണ് നല്‍കിയത്. ഒരു വര്‍ഷം മുമ്പ് ക്ലബ് വിടണമെന്ന് പ്രസിഡന്റ് ബര്‍തോമുവിനെ അറിയിച്ചിരുന്നു.
ഈ സമയത്തെല്ലാം സീസണിന്റെ അവസാനത്തില്‍ വേണമെങ്കില്‍ പോകാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പക്ഷെ ക്ലബ് വിടേണ്ട അവസരം വന്നപ്പോള്‍ അദ്ദേഹം നയങ്ങളെല്ലാം മാറ്റി. ബാഴ്‌സലോണയെ കോടതിയില്‍ കയറ്റിയിട്ട് എന്തിനാണ് ഞാന്‍ ക്ലബ് വിടുന്നത്. ഞാന്‍ ഏറെ സ്‌നേഹിക്കുന്ന ക്ലബാണ്.
ചില മാധ്യമ പ്രവര്‍ക്കരും മറ്റു ചിലരും എന്റെ ബാഴ്‌സലോണയോടുള്ള സ്‌നേഹത്തെ ചോദ്യം ചെയ്യുകയാണ്. ക്ലബ് വിടുക എന്നത് എനിക്ക് ഏറ്റവും വേദനയുള്ള തീരുമാനമായിരുന്നു. എന്റെ കുടുംബത്തിനും അതുപോലെ തന്നെയായിരുന്നു. ഞാന്‍ ക്ലബ് വിടാനുള്ള തീരുമാനം അറിയിച്ചത് മുതല്‍ എന്റെ മക്കള്‍ കരച്ചിലായിരുന്നു. അവര്‍ ബാഴ്‌സലോണയെ അത്രക്ക് സ്‌നേഹിക്കുന്നുണ്ട്. എന്റെ മക്കളുടെ പ്രധാന സങ്കടം അവരുടെ സ്‌കൂളിലേയും മറ്റും സുഹൃത്തുക്കള്‍ നഷ്ടമാകുമെന്നതിലായിരുന്നു. കാര്യങ്ങള്‍ ഇവിടെയൊക്കെ എത്തിയ സ്ഥിതിക്ക് ബാഴ്‌സലോണയെ കോടതി കയറ്റി ക്ലബ് വിടേണ്ടെന്ന് ഞാന്‍ തീരുമാനിക്കുകയായിരുന്നു. കാരണം 20 വര്‍ഷമായി ഞാനുള്ള എന്റെ ക്ലബില്‍ നിന്ന് ഞാന്‍ ഇത്തരത്തിലൊരു പിരിഞ്ഞ് പോക്കിന് ആഗ്രഹിക്കുന്നില്ല.
കൂടാതെ എന്റെ ക്ലബിനെ എന്റെ പേരില്‍ കോടതി കയറ്റാനും ഞാന്‍ ആഗ്രഹിക്കുന്നില്ല. തനിക്ക് എല്ലാം തന്ന ക്ലബാണ് ബാഴ്‌സലോണ. തനിക്ക് ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ടതും ഈ ക്ലബാണ്. ഈ ക്ലബിനെതിരേ കോടതിയില്‍ പോയത് കൊണ്ട് തനിക്ക് ഒന്നും നേടാനില്ലെന്നും മെസ്സി പറഞ്ഞു. നാളെ മുതല്‍ ബാഴ്‌സലോണക്ക് ഒപ്പം പരിശീലനം നടത്തും, ഈ ക്ലബിനെ ഒരുപാട് സ്‌നേഹിക്കുന്നു എന്നും മെസ്സി കൂട്ടിച്ചേര്‍ത്തു. ബര്‍തൊമയുവിന് കീഴില്‍ ബാഴ്‌സലോണ ഒരു ലക്ഷ്യവും ഇല്ലാത്ത ക്ലബായി മാറി. അദ്ദേഹത്തിന്റെ ചില രീതികളാണ് ക്ലബിന് തിരിച്ചടിയാകുന്നത്. ഒരു പ്രൊജക്ടും ബാഴ്‌സലോണയില്‍ ഇപ്പോള്‍ ഇല്ല. അങ്ങനെ ഉണ്ടായിരുങ്കെില്‍ ബാഴ്‌സലോണ ഇങ്ങനെ ആവില്ലായിരുന്നു. ഒന്ന് പൊരുതാനുള്ള ടീമെങ്കിലും ഒരുക്കണം. അല്ലായെങ്കില്‍ റോമക്കെതിരേയും ലിവര്‍പൂളിനെതിരേയും ബയേണെതിരെയും സംഭവിച്ച നാണക്കേട് ഇനിയും ആവര്‍ത്തിക്കും മെസ്സി പറഞ്ഞു.
താന്‍ ക്ലബ് വിടണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ബാര്‍തൊമെയു തന്നോട് 700 മില്യണ്‍ റിലീസ് ക്ലോസ് നല്‍കിയാല്‍ ക്ലബ് വിടാമെന്നായിരുന്നു അറിയിച്ചത്. കുറച്ചു കൂടെ വലിയ ലക്ഷ്യങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഉള്ള അവകാശം എനിക്കുണ്ട്. എന്നാല്‍ ആ അവകാശം തനിക്ക് ലഭിച്ചില്ല. എങ്കിലും താന്‍ നാളെ മുതല്‍ ബാഴ്‌സലോണക്ക് ഒപ്പം പരിശീലനം ആരംഭിക്കും.
മെസ്സി പറഞ്ഞു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ മുഖം നല്‍കാത്ത മെസ്സി 18 മിനുട്ടോളം നീണ്ട അഭിമുഖമാണ് ഗോള്‍ ഡോട്ട് കോമിന് നല്‍കിയത്. ഇതില്‍ താരം എല്ലാ കാര്യവും വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."