HOME
DETAILS

സ്വപ്‌നയുടെ മൊഴി ചോര്‍ത്തിനല്‍കിയത് കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥനെന്ന് ഐ.ബി

  
backup
September 05 2020 | 18:09 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%aa%e0%b5%8d%e2%80%8c%e0%b4%a8%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b5%8a%e0%b4%b4%e0%b4%bf-%e0%b4%9a%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയുടെ മൂന്നു പേജുകള്‍ മാത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥനെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്്.
സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയ മൂന്നംഗ സംഘത്തെ നയിച്ച ഉദ്യോഗസ്ഥനെതിരേയാണ് ഐ.ബി റിപ്പോര്‍ട്ട് നല്‍കിയത്. ഇദ്ദേഹം സ്വന്തം ഫോണില്‍ പകര്‍ത്തിയ മൊഴി ബ്ലൂടൂത്ത് വഴി ഭാര്യയുടെ പേരിലുള്ള ഫോണിലേക്ക് മാറ്റി. ഈ ഫോണില്‍ നിന്നാണ് റിപ്പോര്‍ട്ട് പുറത്തു പോയതെന്ന് ഐ.ബി കണ്ടെത്തല്‍. നിലവില്‍ ഈ ഉദ്യോഗസ്ഥന്‍ ജി.എസ്.ടി ഇന്റലിജന്‍സിലേയ്ക്ക് ഡെപ്യൂട്ടേഷനില്‍ പോയിരിക്കുകയാണ് എന്നാണ് വിവരം. ജനം ടി.വി കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാരുമായി ബന്ധപ്പെട്ട് സ്വപ്ന പറഞ്ഞ വിവരങ്ങള്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നു കിട്ടിയത്. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഐ.ബി അന്വേഷണം.
ഫോണില്‍ നിന്നും ചോര്‍ന്ന ദൃശ്യങ്ങള്‍ അതേപടിയല്ല സമൂഹമാധ്യമങ്ങളില്‍ വന്നതെന്നും ഐ.ബി റിപ്പോട്ടില്‍ ചൂണ്ടിക്കാട്ടി. ദൃശ്യങ്ങള്‍ ക്രോപ്പ് ചെയ്ത് വൃത്തിയാക്കിയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇതിന് പിന്നില്‍ ആസൂത്രണം ഉണ്ടായിട്ടുണ്ടോ എന്നും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്.
സ്വപ്നയുടെ മൊഴി ചോര്‍ന്നതോടെ അന്വേഷണത്തില്‍ നിന്ന് കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ എന്‍.എസ് ദേവിന് മാറി നില്‍ക്കേണ്ടി വന്നിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന് മൊഴി ചോര്‍ന്നതില്‍ പങ്കില്ലെന്നാണ് ഐ.ബി റിപ്പോര്‍ട്ടിലുള്ളത്. മാധ്യമങ്ങള്‍ക്കു ചോര്‍ന്നു കിട്ടിയ ഫയല്‍ വിശദമായ ഡിജിറ്റല്‍ പരിശോധനകള്‍ക്ക് വിധേയമാക്കിയാണ് ചോര്‍ത്തിയതു സംബന്ധിച്ച വിവരങ്ങളിലേയ്ക്ക് ഐ.ബി എത്തിയത്.
രേഖ പകര്‍ത്തുന്നതിന് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍, കാമറ, ഇത് പുറത്തേയ്ക്ക് അയയ്ക്കുന്നതിന് ഉപയോഗിച്ച ഫോണ്‍, ഐ.എം.ഇ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ കണ്ടെത്തിയാണ് ഫോണ്‍ ചോര്‍ത്തിയതിന്റെ ഉത്തരവാദിയിലേയ്ക്ക് ഐ.ബി എത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് 

National
  •  2 months ago
No Image

നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, ക്ഷമ ചോദിക്കുന്നു; വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു

Kerala
  •  2 months ago
No Image

പെയ്തിറങ്ങുന്ന മരണ മഴ, തകര്‍ന്നടിയുന്ന കിടപ്പാടങ്ങള്‍; മൂന്നാഴ്ചക്കിടെ ലബനാനില്‍ ഭവനരഹിതരായത് 4 ലക്ഷം കുട്ടികള്‍ 

International
  •  2 months ago
No Image

പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; അതൃപ്തി പരസ്യമാക്കി പി. സരിന്‍

Kerala
  •  2 months ago
No Image

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് യു.എസിന് നെതന്യാഹുവിന്റെ ഉറപ്പ്

International
  •  2 months ago
No Image

ലബനാനിലെ ക്രിസ്ത്യന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷം; 22 മരണം

International
  •  2 months ago
No Image

മഞ്ചേശ്വരം കോഴക്കേസ്: സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്ക് സ്റ്റേ

Kerala
  •  2 months ago
No Image

ചെന്നൈയില്‍ കനത്ത മഴ തുടരുന്നു; രജനീകാന്തിന്റെ വില്ലയിലും വെള്ളം കയറി 

National
  •  2 months ago
No Image

മഹായുദ്ധം നിര്‍ണായകം; മഹാരാഷ്ട്രയില്‍ പോരാട്ടം കനക്കും

National
  •  2 months ago
No Image

കുന്നത്തുനാട്ടില്‍ അസാധാരണ നടപടിയുമായി ട്വന്റി20; സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Kerala
  •  2 months ago