പാലത്തായി കേസ് പ്രതി പത്മരാജന്റെ ജാമ്യം റദ്ദാക്കിയില്ല; മാതാവിന്റെ ഹരജി ഹൈക്കോടതി തള്ളി
കൊച്ചി: പാലത്തായി കേസില്‍ പ്രതി പത്മരാജന്റെ ജാമ്യം റദ്ദാക്കില്ല. ജാമ്യം അനുവദിച്ച പോക്സോ കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇരയുടെ അമ്മ നല്കിയ ഹരജി കോടതി തള്ളി.
പോക്സോ കേസുകളില്‍ ഇരയുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് ആവശ്യമായ പൊതു മാര്‍ഗനിര്‍ദ്ദേശങ്ങളും ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.
പെണ്‍കുട്ടിക്ക് നേരേ പീഡനമുണ്ടായെന്നതിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഉണ്ടായിട്ടും പ്രതിക്ക് ജാമ്യം നല്കിയ വിചാരണ കോടതി നടപടി ശരിയല്ലെന്നായിരുന്നു അമ്മ ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും ബി.ജെ.പി അനുഭാവി ആയതിനാലാണ് ആരോപണം ഉന്നയിച്ചതെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.
മാര്‍ച്ച് 17 നാണ് ലൈംഗികാതിക്രമം നേരിട്ട പെണ്‍കുട്ടിയുടെ കുടുംബം പാനൂര്‍ പൊലിസില്‍ പരാതി നല്‍കിയത്. എന്നാല്‍ പൊലിസിന്റെ തൊട്ടടുത്ത് തന്നെ ഉണ്ടായിട്ടും ബി.ജെ.പി നേതൃത്വമടക്കം പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന്റെ തെളിവുകള്‍ പുറത്തുവന്നിട്ടും പൊലിസിന് പ്രതിയെ ബുധനാഴ്ച (ഏപ്രില്‍ 15) ഉച്ചവരെ പിടികൂടാനായിരുന്നില്ല.
പാലത്തായിയിലെ സ്കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയായ ബാലികയെ ഇതേ സ്കൂളിലെ അധ്യാപകനായ പത്മരാജന് പീഡിപ്പിച്ചുവെന്നാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."