ഇലക്ഷന്‍ കമ്മിഷന്‍ അനീതി കാട്ടി: വാരണസിയില്‍ പത്രിക തള്ളിയ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ഥി സുപ്രിംകോടതിയിലേക്ക്
ന്യൂഡല്‍ഹി: വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ഥി മുന്‍ സൈനികന്‍ തേജ് ബഹാദൂര്‍ യാദവിന്റെ നാമനിര്‍ദേശപത്രിക തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി.
മുന്‍ സൈനികനാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്ന തേജ് ബഹാദൂര്‍, പക്ഷേ എന്തു കാരണത്താലാണ് തന്നെ സൈന്യത്തില്‍ നിന്നു പുറത്താക്കിയതെന്ന് വ്യക്തിമാക്കിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സത്യവാങ്മൂലം തള്ളിയത്.
രാജ്യത്തിനോട് കൂറ് കാണിക്കാതിരുന്നതിനും അഴിമതി നടത്തിയതിനും സര്‍ക്കാര്‍ സര്‍വിസില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ സര്‍ക്കാര്‍ സര്‍വിസില്‍ നിന്ന് പുറത്താക്കപ്പെടുന്നവര്‍ക്ക് അഞ്ചുവര്‍ഷം തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ജനപ്രാതിധ്യനിയമത്തില്‍ ചട്ടമുണ്ടെന്ന് വാരണാസി ജില്ലാ മജിസ്‌ട്രേറ്റ് സുരേന്ദ്ര സിങ് ചൂണ്ടിക്കാട്ടി.
സത്യവാങ്മൂലം അപൂര്‍ണമാണെന്നും ബുധനാഴ്ച രാവിലെ 11മണിക്കു മുന്‍പായി ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കണമെന്നും തേജ് ബഹാദൂറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, നിശ്ചിതസമയത്തിനുള്ളില്‍ രേഖകള്‍ സമര്‍പ്പിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു.
പത്രിക സമര്‍പ്പിച്ചപ്പോള്‍ ബി.എസ്.എഫില്‍ നിന്ന് പുറത്താക്കപ്പെട്ടയാളാണെന്ന് തേജ്ബഹാദൂര്‍ സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിരുന്നു.
എന്നാല്‍, ബി.എസ്.എഫില്‍ നിന്നുള്ള എതിര്‍പ്പില്ലാ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാല്‍ മാത്രമേ അദ്ദേഹത്തിനു മല്‍സരിക്കാന്‍ കഴിയൂ. ഇതുസംബന്ധിച്ച് ബുധനാഴ്ച അറിയിക്കാനും കമ്മിഷന്‍ ആവശ്യപ്പെട്ടെങ്കിലും ആ സമയത്തിനു മുന്‍പായി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ അദ്ദേഹത്തിനായില്ല.
1951ലെ ജനപ്രാതിനിധ്യനിയമത്തിലെ 9, 33(3) എന്നീ ചട്ടങ്ങളുടെ ലംഘനമാണ് തേജ് ബഹാദൂര്‍ നടത്തിയതെന്ന് കമ്മിഷന്‍ അറിയിച്ചു.
അതേസമയം, ഇതുവരെയില്ലാത്ത നിയമമാണ് തന്റെ കാര്യത്തില്‍ കമ്മിഷന്‍ കൈക്കൊണ്ടിരിക്കുന്നതെന്നും തന്റെ പത്രിക തള്ളിയതിനു പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും തേജ് ബഹാദൂര്‍ പ്രതികരിച്ചു. യാഥാര്‍ത്ഥ 'ചൗക്കിദാര്‍' തന്നെ പരാജയപ്പെടുത്തിയേക്കുമെന്ന് നരേന്ദ്രമോദി ഭയപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പത്രിക തള്ളിയത് അംഗീകരിക്കാനാവില്ലെന്നും നടപടിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്നും തേജ് ബഹാദൂര്‍ വ്യക്തമാക്കി.
കമ്മിഷന്റെ നടപടിയില്‍ യു.പി മുന്‍ മുഖ്യമന്ത്രിയും എസ്.പി നേതാവുമായ അഖിലേഷ് യാദവും പ്രതിഷേധിച്ചു.
തേജ് ബഹാദൂറിന്റെ പത്രിക തള്ളിയതോടെ ശാലിനി യാദവിനെ തന്നെ എസ്.പി മണ്ഡലത്തില്‍ നിര്‍ത്താന്‍ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."