പൊതു സ്ഥാപനങ്ങള്‍ക്ക് പത്രമെത്തിച്ചു എസ്.കെ.എസ്.എസ്.എഫ് സുപ്രഭാതം ചലഞ്ച്
മലപ്പുറം: സുപ്രഭാതം ദിനപത്രം ഏഴാമത് വാര്‍ഷിക കാംപയിന്‍ കാലയളവില്‍ മലപ്പുറം ജില്ലയിലെ നിരവധി സര്‍ക്കാര്‍,പൊതു സ്ഥാപനങ്ങളിലേക്ക് സൗജന്യമായി പത്രം സമ്മാനിച്ചു എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി. സുപ്രഭാതം ചലഞ്ച് 2020 എന്ന പേരിലാണ് കാംപയിന്‍ കാലയളവില്‍ മേഖലാ തലത്തില്‍ സൗജന്യ പദ്ധതി ആവിഷ്‌കരിച്ചത്. സര്‍ക്കാര്‍ ഓഫീസുകള്‍,സര്‍ക്കാര്‍,അര്‍ദ്ധ സര്‍ക്കാര്‍,പൊതുമേഖലാ സ്ഥാപനങ്ങള്‍,പൊലീസ് സ്റ്റേഷനുകള്‍,ആശുപത്രികള്‍,പബ്ലിക് ലൈബ്രറികള്‍,വായനശാലകള്‍ തുടങ്ങി പൊതു സ്ഥാപനങ്ങളിലേക്കാണ് ഒരുവര്‍ഷത്തേക്ക് പത്രം നല്‍കുന്നത്.
മലപ്പുറം ഈസ്റ്റില്‍ സംഘടനയുടെ 18 മേഖലകള്‍ക്കാണ് പദ്ധതി നിര്‍വഹണ ചുമതല.മേഖലാ തലത്തിലും,അതിനു കീഴിലുള്ള ക്ലസ്റ്റര്‍,യൂനിറ്റ് കീഴ്ഘടകങ്ങളും സ്‌പോണ്‍സര്‍ഷിപ്പിലൂടെയാണ് ഒരു വര്‍ഷത്തെ വരിസംഖ്യ കണ്ടെത്തുന്നത്.വ്യക്തികളും സ്ഥാപനങ്ങളും,സംഘടനാ വാടസാപ്പ്് ഗ്രൂപുകളില്‍ പ്രവര്‍ത്തകരുടെ ഷെയര്‍ ശേഖരിച്ചും ഇതിനുള്ള വിഹിതം കണ്ടെത്തും. മേഖലാ തലത്തില്‍ കോഡിനേറ്റര്‍മാരെ നിയമിച്ചു ഓരോ ദിവസവും പദ്ധതിയില്‍ ഓരോ സ്ഥാപനങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നുണ്ട്.
സുപ്രഭാതം കാംപയിന്‍ പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം, വരിചേര്‍ക്കല്‍, ചലഞ്ച് പദ്ധതി നിര്‍വഹണം എന്നിവക്കു കീഴ്ഘടകങ്ങള്‍ക്ക് എസ്.കെ.എസ്.എസ്.എഫ് ഈസ്റ്റ് ജില്ലാ കമ്മിറ്റി പ്രത്യേക പ്രോല്‍സാഹന സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. കാംപയിന്‍ പ്രചാരണത്തിലെ മികവിനു മികച്ച മേഖലക്കും,എല്ലാ മേഖലയിലും ഒന്നാം സ്ഥാനക്കാരായ ക്ലസ്റ്റര്‍,നൂറോളം ക്ലസ്റ്ററുകളിലും മികച്ച ഓരോ യൂണിറ്റ് വീതം ജില്ലാ തല സമ്മാനത്തിനു തെരഞ്ഞെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹാശിര്‍ അലി ശിഹാബ് തങ്ങള്‍, സെക്രട്ടറി ഉമറുല്‍ ഫാറൂഖ് ഫൈസി മണിമൂളി, ട്രഷറര്‍ സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."