മണിയാര്‍ ഡാമിന്റെ തകരാര്‍ ഗുരുതരമെന്ന് ജലസേചന വകുപ്പ്
റാന്നി: പമ്പ ജലസേചന പദ്ധതിയുടെ പ്രധാന സംഭരണിയായ മണിയാര്‍ അണക്കെട്ടിന്റെ തകരാര്‍ ഗുരുതരമാണെന്ന് ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയര്‍. സംരക്ഷണഭിത്തിയിലും ഷട്ടറിന്റെ താഴെയുള്ള വിള്ളലുകളും ഗുരുതരമാണെന്ന് പരിശോധനയില്‍ കണ്ടെത്തി.
ഇപ്പോള്‍ അപകടാവസ്ഥ നിലനില്‍ക്കുന്നില്ലെങ്കിലും തകരാര്‍ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ സ്ഥിതി മോശമായേക്കാമെന്ന് ചീഫ് എന്‍ജിനീയര്‍ പറഞ്ഞു. അണക്കെട്ടിന്റെ രണ്ടാം ഷട്ടറിനു താഴെ കോണ്‍ക്രീറ്റ് ഇളകി മാറിയിട്ടുണ്ട്. കനത്ത വെള്ളപ്പൊക്കത്തിലാണ് ഇത് സംഭവിച്ചത്. വീണ്ടും വെള്ളം കുത്തിയൊലിച്ചാല്‍ ബാക്കി ഭാഗവും അടര്‍ന്നുമാറുമെന്നതാണ് ആശങ്ക.
രണ്ടു കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്നതാണ് ഡാമിന്റെ വൃഷ്ടി പ്രദേശം. ഡാമില്‍ ഇപ്പോഴും നല്ല ജലനിരപ്പാണ്. രണ്ടു ഷട്ടറുകളാണ് നിലവില്‍ തുറന്നിട്ടിരിക്കുന്നതെങ്കിലും അടച്ച മറ്റു ഷട്ടറുകളിലൂടെ വെള്ളം ചോരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."