HOME
DETAILS
MAL
നവജാത ശിശുക്കളുടെ മൃതദേഹങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍
backup
September 02 2018 | 23:09 PM
കൊല്‍ക്കത്ത: നവജാത ശിശുക്കളുടെ മൃതദേഹങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ദക്ഷിണ കൊല്‍ക്കത്തയിലെ ആളൊഴിഞ്ഞ സ്ഥലത്താണ് 14 മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഈ പ്രദേശം ശുചീകരിക്കുമ്പോഴായിരുന്നു ഇതെന്ന് പൊലിസ് പറഞ്ഞു.
പ്ലാസ്റ്റിക് ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഹരിദേബ് പൂര് പൊലിസ് സ്റ്റേഷന് പരിധിയില്‍ രാജാറാം മോഹന്റോയ് സരണിയിലെ ആളൊഴിഞ്ഞ സ്ഥലത്ത് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹം ഇവിടെ കൊണ്ടിട്ടതാരാണെന്ന് വ്യക്തതയില്ലെന്ന് പൊലിസ് പറഞ്ഞു. കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പൊലിസ് കമ്മിഷനര്‍ രാജിവ് കുമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."