സഊദിയില്‍ മത്സ്യബന്ധന മേഖലയിലും സ്വദേശിവല്‍ക്കരണം
റിയാദ്: മത്സ്യബന്ധന മേഖലയിലും സഊദിവല്‍ക്കരണം പ്രഖ്യാപിച്ചു.
സഊദി തൊഴില്‍ മന്ത്രാലയത്തിനു വേണ്ടണ്ടി പരിസ്ഥിതി, ജല, കാര്‍ഷിക മന്ത്രാലയമാണ് പുതിയ ഉത്തരവിറക്കിയത്.
ഇതുസംബന്ധിച്ച നിര്‍ദേശം ബോട്ടുടമകള്‍ക്ക് നല്‍കിയതായും ഈമാസം മുപ്പത് മുതല്‍ മീന്‍ പിടിത്തത്തിനു പോകുന്ന ബോട്ടുകളില്‍ ഒരു സഊദി തൊഴിലാളിയെങ്കിലും ഉണ്ടണ്ടായിരിക്കണമെന്നും നിര്ദേശമുണ്ടണ്ട്.
ദേശീയ പരിവര്‍ത്തന പദ്ധതി 'വിഷന്‍ 2030ന്റെ ഭാഗമായി സഊദി യുവാക്കള്‍ക്ക് മത്സ്യബന്ധന മേഖലയിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ പ്രഖ്യാപിച്ച കണക്കുപ്രകാരം ഒരു സഊദി ജീവനക്കാരനില്ലാത്ത ബോട്ടുകള്‍ക്ക് കടലില്‍ ഇറങ്ങാന്‍ ഒക്ടോബര്‍ ഒന്നുമുതല്‍ വിലക്കുണ്ടാകും. മത്സ്യബന്ധന മേഖലയില്‍ മലയാളികളുള്‍പ്പെടെ ധാരാളം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ടണ്ട്. ഇതോടെ ഈ മേഖലയിലുള്ള വിദേശികളുടെ തൊഴിലുകള്‍ നഷ്ടമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."