HOME
DETAILS
MAL
ഫലസ്തീന് അതോറിറ്റി പ്രസിഡന്റിനെ മാറ്റാന്‍ യു.എസ് നീക്കം
backup
September 20 2020 | 03:09 AM
ന്യൂയോര്‍ക്ക്: ഫലസ്തീന് പ്രസിഡന്റായി മഹ്മൂദ് അബ്ബാസിനു പകരം ഫതഹ് പാര്‍ട്ടി പുറത്താക്കിയ മുഹമ്മദ് ദഹ്ലാനെ നിയമിക്കുന്നത് യു.എസിന്റെ ആലോചനയിലുണ്ടെന്ന് ഇസ്റാഈലിലെ യു.എസ് അംബാസഡര്‍ ഡേവിഡ് ഫ്രെഡ്മാന്‍. ദഹ്ലാന് നിലവില്‍ യു.എ.ഇയില്‍ പ്രവാസജീവിതം നയിക്കുകയാണ്. വെസ്റ്റ്ബാങ്ക് ഇസ്റാഈലികള്‍ക്ക് അവകാശപ്പെട്ടതാണെന്നും ജൂതന്മാര്ക്ക് അവിടെ താമസിക്കാന്‍ അവകാശമുണ്ടെന്നും ഫ്രെഡ്മാന്‍ പറഞ്ഞു.
മഹ്മൂദ് അബ്ബാസിനെ പുറത്താക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് മുഹമ്മദ് ദഹ്ലാനെ 2011ലാണ് ഫതഹ് ഭരണസമിതി പുറത്താക്കിയത്.
2016 ജൂലൈ 15ന് ഉര്ദുഗാന് സര്‍ക്കാരിനെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഡിസംബറില്‍ തുര്‍ക്കി ദഹ്ലാനെ കൊടും ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഇയാളുടെ തലയ്ക്ക് 17 ലക്ഷം ഡോളര്‍ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. യു.എസില്‍ അഭയംതേടിയ വിമത തുര്‍ക്കി നേതാവ് ഫതഹുല്ലാ ഗുലനുമായി യോജിച്ചായിരുന്നു ദഹ്ലാന്റെ നീക്കം.
അതിനിടെ ദഹ്ലാന് വിശ്വാസവഞ്ചകനാണെന്നും യു.എ.ഇ-ഇസ്റാഈല്‍ കരാറിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഇയാളാണെന്നും ഫലസ്തീന് അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ വക്താവ് നബീല്‍ ഷാഅത്ത് യു.എസിനോടു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."