പ്രളയ ദുരിതത്തില്‍ രക്ഷകരായവര്‍ക്ക് മലപ്പുറം നഗരസഭയുടെ ആദരം
മലപ്പുറം: പ്രളയ ദുരിതത്തില്‍ നാടിനൊപ്പം ചേര്‍ന്ന് നിന്നവരെ മലപ്പുറം നഗരസഭ ആദരിച്ചു. വെള്ളം കയറിയ നഗരസഭയിലെ വീടുകളില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുകയും സഹായങ്ങള്‍ എത്തിക്കുകയും ചെയ്ത സംഘടനകള്‍, ക്ലബുകള്‍, യുവജന കൂട്ടായ്മകള്‍, രാഷ്ട്രീയ, മതസംഘടനകള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവരെയാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്കി നഗരസഭ ആദരിച്ചത്.
പി. ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്സണ്‍ സി.എച്ച് ജമീല ടീച്ചര്‍ അധ്യക്ഷയായി. വൈസ് ചെയര്മാന് പെരുമ്പള്ളി സൈദ്, സ്ഥിരംസമിതി അധ്യക്ഷരായ പി.എ സലീം എന്ന ബാപ്പുട്ടി, മറിയുമ്മ ശരീഫ്, ഫസീന കുഞ്ഞിമുഹമ്മദ്, റജീന ഹുസൈന്, കൗണ്‍സിലര്‍മാരായ കപ്പൂര്‍ കൂത്രാട്ട് ഹംസ, കെ.കെ മുസ്തഫ എന്ന നാണി, വിനോദ് കല്ലിടുമ്പില്‍, വിവിധ സംഘടന പ്രതിനിധികളായ ഉപ്പൂടന്‍ ഷൗക്കത്ത്, പി.കെ ബാവ, വാളന്‍ സമീര്‍, പരി ഉസ്മാന്, കെ.എ നൗഷാദ്, കൗണ്‍സിലര്‍ ഹാരിസ് ആമിയന്‍, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ എം. മുഹമ്മദ് കുട്ടി, നഗരസഭാ സെക്രട്ടറി എന്‍.കെ കൃഷ്ണകുമാര്‍, സി.എ റസാഖ് മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."