HOME
DETAILS

വിവാദ തൊഴില്‍ ബില്ലുകള്‍  ലോക്‌സഭയില്‍ പാസാക്കി; പ്രതിഷേധം

  
backup
September 23, 2020 | 2:14 AM

%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d
ന്യൂഡല്‍ഹി: തൊഴില്‍ നിയമവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ടതും വിവാദമായതുമായ മൂന്നു ബില്ലുകള്‍ ലോക്‌സഭ പാസാക്കി. സാമൂഹ്യസുരക്ഷാ നിയമം, വ്യവസായബന്ധ നിയമം, തൊഴില്‍ സുരക്ഷ-ആരോഗ്യം-തൊഴില്‍ സാഹചര്യം നിയമം എന്നിവയാണ് ഇന്നലെ പാസാക്കിയത്. തൊഴിലാളികളെ ഗുരുതരമായി ബാധിക്കുന്ന ഉള്ളടക്കങ്ങള്‍ ഇവയിലുണ്ടെന്ന കാരണത്താല്‍ ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. ഇതു തള്ളിയാണ് ഇവ ലോക്‌സഭയില്‍ പാസാക്കിയിരിക്കുന്നത്.
തൊഴില്‍വകുപ്പ് മന്ത്രി സന്തോഷ് ഗാങ്‌വാറാണ് സഭയില്‍ ഇവ അവതരിപ്പിച്ചത്. തൊഴിലിടങ്ങളിലെ പരാതികള്‍ രമ്യമായി പരിഹരിക്കാനും വ്യാവസായിക പുരോഗതി ഉറപ്പിക്കാനുമാണ് പുതിയ നീക്കമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നതെങ്കിലും സ്ഥിരം തൊഴിലെന്ന ആശയം ഇല്ലാതാക്കുകയും തൊഴിലാളികളുടെ സംഘടിക്കാനുള്ള അവകാശം തടയുകയും ചെയ്യുന്നതാണ് പരിഷ്‌കാരമെന്നാണ് ആരോപണം.
ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുമ്പോള്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. 300 തൊഴിലാളികള്‍വരെയുള്ള സ്ഥാപനങ്ങളില്‍ ഇനി നിയമിക്കാനും പിരിച്ചുവിടാനും സര്‍ക്കാര്‍ അനുമതി ആവശ്യമില്ല, തൊഴിലുടമകള്‍ക്ക് ഏകപക്ഷീയമായി സേവന വ്യവസ്ഥകള്‍ തീരുമാനിക്കാം തുടങ്ങിയവയ്ക്കു പുറമേ തൊഴിലാളികളുടെ അവകാശങ്ങളിലും നിയന്ത്രണമുണ്ടാകും. 300ലേറെ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ ഇവയ്ക്കു സര്‍ക്കാരിന്റെ അനുമതി തേടണമെങ്കിലും ബന്ധപ്പെട്ട വകുപ്പ് നിശ്ചിത സമയത്തിനകം പ്രതികരിച്ചില്ലെങ്കില്‍ അനുമതി നല്‍കിയതായി കണക്കാക്കാം. കൂടാതെ, തൊഴിലാളികള്‍ നിയമപരമായി നടത്തുന്ന സമരങ്ങള്‍ക്കും നിയന്ത്രണം വരും. ഇത്തരം സമരങ്ങള്‍ നടത്താന്‍ 60 ദിവസങ്ങള്‍ക്കു മുന്‍പ് നിശ്ചിത ട്രൈബ്യൂണലില്‍ നോട്ടിസ് നല്‍കണമെന്നതടക്കമുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതാണ് പുതിയ ബില്ലുകള്‍. ബില്ലുകളുടെ കരട് പുറത്തുവന്നപ്പോള്‍ തന്നെ വ്യാപകമായി പ്രതിഷേധമുയര്‍ന്നിരുന്നു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാർഥികൾക്ക് ആഘോഷക്കാലം; ഡിസംബർ 8 മുതൽ യുഎഇയിൽ സ്കൂളുകൾക്ക് അവധി

uae
  •  31 minutes ago
No Image

മോഷണക്കുറ്റം ആരോപിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ തടഞ്ഞുവെച്ച് തല്ലിച്ചതച്ചു; 2 പേർ പിടിയിൽ

crime
  •  39 minutes ago
No Image

ഖത്തറിൽ കാർഷിക സീസണിന് തുടക്കം; ഉൽപാദനം വർധിക്കുമെന്ന പ്രതീക്ഷയിൽ ഫാമുകൾ

qatar
  •  an hour ago
No Image

ആഡംബര കാറിന് വേണ്ടിയുള്ള തർക്കം; അച്ഛന്റെ അടിയേറ്റ മകൻ മരിച്ചു

crime
  •  an hour ago
No Image

സ്വകാര്യ കമ്പനികൾക്ക് അന്ത്യശാസനം: ഡിസംബറോടെ സ്വദേശിവൽക്കരണ ലക്ഷ്യം പൂർത്തിയാക്കണം; 2026 ജനുവരി മുതൽ പിഴ

uae
  •  an hour ago
No Image

കാബിൻ ക്രൂവിനെ ഹോട്ടലിൽ വെച്ച് ബലാത്സംഗം ചെയ്തു: 60-കാരനായ പൈലറ്റിനെതിരെ കേസ്

crime
  •  2 hours ago
No Image

പൊതുജനാരോഗ്യം സംരക്ഷിക്കാൻ പുതിയ നീക്കം: ഭക്ഷ്യമേഖലയിലെ തൊഴിലാളികൾക്ക് കർശന പരിശോധന ഏർപ്പെടുത്തി കുവൈത്ത്

Kuwait
  •  2 hours ago
No Image

സ്‌പാ കേന്ദ്രങ്ങൾ മറയാക്കി അനാശാസ്യം: കൊച്ചിയിൽ 'ബിനാമി' ബിസിനസ്; വരുമാനം പോയത് പൊലിസ് ഉദ്യോഗസ്ഥരുടെ അക്കൗണ്ടിലേക്ക്

crime
  •  2 hours ago
No Image

സഊദിയില്‍ മയക്കുമരുന്ന് കടത്ത്; സ്വദേശിയടക്കം 15 പേര്‍ അറസ്റ്റില്‍

Saudi-arabia
  •  2 hours ago
No Image

യുഎഇ-യുകെ യാത്ര എളുപ്പമാകും; എയർ അറേബ്യയുടെ ഷാർജ-ലണ്ടൻ ഡയറക്ട് സർവിസ് മാർച്ച് 29 മുതൽ

uae
  •  2 hours ago