HOME
DETAILS

രാജസ്ഥാനെതിരായ മത്സരത്തില്‍ വൈകി ഇറങ്ങിയതിന്റെ കാരണം വ്യക്തമാക്കി ധോണി

  
backup
September 23 2020 | 11:09 AM

dhoni-reveals-the-secret-behind-come-in-seventh-batting

ദുബൈ: ഇന്നലെ നടന്ന രാജസ്ഥാന്‍- ചെന്നൈ ഐ.പി.എല്‍ മത്സരത്തില്‍ ചൈന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എം.എസ് ധോണി ഏഴാം നമ്പറില്‍ ഇറങ്ങിയതാണ് നിലവില്‍ കായികലോകത്തെ ചര്‍ച്ചാ വിഷയം. ധോണിയുടെ ഈ നീക്കത്തിനെതിരേ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍മാരായ വിരേന്ദര്‍ സേവാഗും ഗൗതം ഗംഭീറും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ വിമര്‍ശനങ്ങളുടെ പൊങ്കാല തന്നെ ഉയര്‍ന്നതോടെ കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ദേശീയ ടീം നായകന്‍.


'താന്‍ ബാറ്റു ചെയ്തിട്ട് ഏറെ നാളായി, ഇവിടുത്തെ 14 ദിവസത്തെ ക്വാറന്റൈന്‍ ബാറ്റിങ്ങില്‍ സഹായിച്ചിട്ടുമില്ല. വ്യത്യസ്ത കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടായിരുന്നു, അതിനാലാണ് സാമിന് അവസരം നല്‍കിയത്. ആ വ്യത്യസ്തമായ പരീക്ഷണം ഫലം കണ്ടില്ല'- ധോണി പറഞ്ഞു.
നേരത്തേ മുംബൈക്കെതിരായ മത്സരത്തില്‍ സാം കുറാനാണ് ടീമിന് ജയം അനുകൂലമാക്കിയത്. എന്നാല്‍ താരത്തെ നാലാം നമ്പറില്‍ ഇറക്കി ഗെയിമിന്റെ ഗിയര്‍ മാറ്റുമെന്ന ധോണിയുടെ തന്ത്രത്തിന് ചിറകു മുളച്ചില്ല. ആറു പന്തില്‍ ഒരു ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെ 17 റണ്‍സുമായി താരം മടങ്ങി. ഷാര്‍ജയിലെ സ്റ്റേഡിയം താരതമ്യേന വലുപ്പം കുറവായതിനാല്‍ സാമിന്റെ വെടിക്കെട്ട് ടീം സ്‌കോറിന് ഗുണം ചെയ്യുമെന്ന് കൂടി കരുതിയായിരുന്നു താരത്തിന് അവസരം നല്‍കിയതെന്നും ധോണി പറഞ്ഞു.


മത്സരത്തില്‍ 16 റണ്‍സിനാണ് രാജസ്ഥാന്‍ ജയിച്ചത്. ആദ്യം ബാറ്റുചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 216 റണ്‍സെടുത്തപ്പോള്‍ ചെന്നൈയുടെ പോരാട്ടം ആറിന് 200 റണ്‍സില്‍ അവസാനിച്ചു. മലയാളി താരം സഞ്ജു സാംസന്റെ പ്രകടനമാണ് (32 പന്തില്‍ 74) ടീമിന്റെ ജയത്തിന് നിര്‍ണായകമായത്. നായകന്‍ സ്റ്റീവ് സ്മിത്തും(47 പന്തില്‍ 69) മികച്ച സംഭാവന നല്‍കി. മറുവശത്ത്, ഫാഫ് ഡു പ്ലെസിസ് ചെന്നൈക്ക് വേണ്ടി പൊരുതിയെങ്കിലും (37 പന്തില്‍ 72) കാര്യമുണ്ടായില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷഹബാസ് കൊലക്കേസ്: ഒരു വിദ്യാര്‍ഥി കൂടി അറസ്റ്റില്‍

Kerala
  •  9 days ago
No Image

'മകന്റെ ജീവനെടുക്കാന്‍ മുന്നില്‍ നിന്നത് ഉറ്റസുഹൃത്ത്' വിങ്ങിപ്പൊട്ടി ഷഹബാസിന്റെ ഉപ്പ

Kerala
  •  9 days ago
No Image

കറക്കി വീഴ്ത്തുമോ ലോക ചാംപ്യന്‍മാരെ? ഇന്ത്യ-ആസ്‌ത്രേലിയ സെമി ഫൈനല്‍ ഇന്ന്

Cricket
  •  9 days ago
No Image

കൈക്കൂലിയില്ലാതെ കാര്യം നടക്കില്ല; കഴിഞ്ഞ നാലു വർഷത്തിനിടയിൽ വിജിലൻസ് പിടികൂടിയത് 146 സർക്കാർ ജീവനക്കാരെ

Kerala
  •  9 days ago
No Image

വീണ്ടും മരണപ്പെയ്ത്ത്, രണ്ട് ഫലസ്തീനികളെ കൊന്നു, ഉപരോധം...ശേഷിക്കുന്ന ബന്ദികളെ കൈമാറിയില്ലെങ്കിൽ ഗസ്സയെ നരകമാക്കുമെന്ന് ഭീഷണിയും

International
  •  9 days ago
No Image

പ്രത്യേകസംഘത്തിന്റെ അന്വേഷണം മറ്റൊരു ഏജന്‍സിക്ക് കൈമാറുമ്പോള്‍ വാദങ്ങള്‍ വെറും സാങ്കല്‍പികമാകരുതെന്നും ശക്തമായ വസ്തുതകളാണ് ആവശ്യമെന്നും ഹൈക്കോടതി

Kerala
  •  9 days ago
No Image

കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു; കാസര്‍കോട് പിതാവും മകനുമടക്കം മൂന്നു മരണം, ഒരാള്‍ ഗുരുതരാവസ്ഥയില്‍ 

Kerala
  •  9 days ago
No Image

8 കിലോമീറ്റർ യാത്രക്ക് 4170 രൂപ! ഡൽഹി വിമാനത്താവളത്തിൽ മലയാളി യുവതിയെ പറ്റിച്ച സംഘം പിടിയിൽ

National
  •  10 days ago
No Image

ഒഡീഷയിൽ അന്ധവിശ്വാസം; ഒരു മാസം പ്രായമുള്ള കുഞ്ഞിനെ 40 തവണ ഇരുമ്പുവടി ചൂടാക്കി വച്ചു

latest
  •  10 days ago
No Image

വീടിന് മുന്നിൽ കാട്ടാനയെ കണ്ട് ഭയന്നോടിയ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  10 days ago