വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് ലഹരി ഗുളികകള്‍: കോഴിക്കോട് ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റില്‍
കോഴിക്കോട്: കോഴിക്കോട് 180 മയക്കുമരുന്ന് ഗുളികകളും 270 പാക്കറ്റ് ഹാന്‍സുമായി യുവാവ് അറസ്റ്റില്‍. കോഴിക്കോട് വെള്ളയില്‍ സ്വദേശിയായ നാലുകുടിപറമ്പ് ഫാത്തിമ മന്‍സിലില്‍ ജംഷീറിനെയാണ് വെള്ളയില്‍ പോലിസ് ബീച്ച് റോഡിലെ ലയണ്‍സ് പാര്‍ക്കിനടുത്ത് വെച്ച് പിടികൂടിയത്.
നഗരത്തിലെ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും മയക്കുമരുന്ന് വില്‍ക്കുന്നയാളാണ് ഇയാളെന്ന് പൊലിസ് പറഞ്ഞു.
നിരോധിത ലഹരിമരുന്നായ നൈട്രോസെപാം ലഹരി ഗുളികകളും ഇയാളില്‍ നിന്ന് കണ്ടെടുത്തു. കോഴിക്കോട് ബീച്ചിന്റെ വിവിധ ഭാഗങ്ങളില്‍ ലഹരി മരുന്നിന്റെ അമിതമായ ഉപയോഗം ഉണ്ടെന്ന് സിറ്റി പോലീസ് ചീഫ് എ വി ജോര്‍ജിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഈ പ്രദേശങ്ങള്‍ നിരീക്ഷണത്തിലായിരുന്നു.
മാനസിക രോഗികളില്‍ ചികിത്സയ്ക്കായി ഉപയോഗിച്ചുവരുന്ന ഹിപ്നോട്ടിക് ഡ്രഗാണ് നൈട്രോസെപാം. പോണ്ടിച്ചേരി, മൈസൂര്‍ എന്നിവിടങ്ങളില്‍ 50 രൂപയ്ക്ക് വാങ്ങുന്ന നൈട്രോസെപാം ഗുളികകള്‍ 500 രൂപയ്ക്കാണെത്രെ ഇയാള്‍ വില്‍പ്പന നടത്തുന്നത്. മുന്‍പും സമാനമായ കേസില്‍ കസബ സ്റ്റേഷനില്‍ ഇയാള്‍ക്കെതിരേ കേസ് നിലവിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."