HOME
DETAILS

പട്ടാമ്പി താലൂക്കിനെ പ്രളയ ബാധിത പ്രദേശമായി  പ്രഖ്യാപിക്കണമെന്ന് താലൂക്ക് വികസന സമിതി

  
backup
September 05 2018 | 08:09 AM

%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf-%e0%b4%a4%e0%b4%be%e0%b4%b2%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0

പട്ടാമ്പി: പ്രളയ ദുരന്തത്തിനു ശേഷം ചേര്‍ന്ന ആദ്യ താലൂക്ക് വികസന സമിതി യോഗത്തില്‍ ആദ്യഅവസാനം വരെ ചര്‍ച്ച നടന്നത്് ് പ്രളയക്കെടുതി. മുഹമ്മദ് മുഹസിന്‍ എം.എല്‍.എ അധ്യക്ഷനായി. പ്രളയക്കെടുതികളുടെ കാര്യത്തില്‍ വളരെ നാശ നഷ്ടങ്ങള്‍ സംഭവിച്ച നിരവധി വില്ലേജുകള്‍ പട്ടാമ്പി താലൂക്കിന്റെ കീഴിലുണ്ട്. അതു കൊണ്ട് തന്നെ പട്ടാമ്പി താലൂക്കിനെ പ്രളയ ബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്ന താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. പ്രളയ കെടുതിയില്‍പ്പെട്ടവരുടെ ലിസ്റ്റില്‍ നിന്നും അര്‍ഹരെ ഒഴിവാക്കുന്ന സമീപനം ഉണ്ടാകരുതെന്ന് വി.ടി.ബല്‍റാം എം.എല്‍.എ ആവശ്യപ്പെട്ടു. കൃഷി മേഖലയുമായി ബന്ധപ്പെട്ടും ചര്‍ച്ചകള്‍ നടന്നു. പ്രളയത്തില്‍ താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ കോടി കണക്കിന് രൂപയുടെ കൃഷി നശിച്ചിട്ടുണ്ട്. അതുകൊണ്ട് നാശത്തിന്റെ കണക്കുകള്‍ അടിയന്തിരമായി സമര്‍പ്പിക്കണമെന്നും ഇറിഗേഷന്‍ പദ്ധതികള്‍ പുനര്‍ നിര്‍മിക്കാനാവശ്യമായ നടപടികള്‍ ഉടന്‍ സ്വികരിക്കണമെന്നും യോഗത്തില്‍ ജനപ്രതിധിനികള്‍ ആവശ്യപ്പെട്ടു. വല്ലപ്പുഴയില്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നിതിന് ഫണ്ടില്ലയെന്ന തരത്തില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ മറുപടി യോഗത്തില്‍ പ്രതിഷേധത്തിന് ഇടവരുത്തി. ഫണ്ടില്ല എന്നുള്ളത് ഒരു കാരണമല്ലെന്നും നടപടികള്‍ എടുക്കാന്‍ തയ്യാറാവണമെന്നും വി.ടി ബല്‍റാം എം.എല്‍.എ. ഉദ്യോഗസ്ഥരോട് പറഞ്ഞു. അതേസമയം കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു കൊണ്ട് താലൂക്കില്‍ നിന്നും നല്‍കേണ്ട റിപ്പോര്‍ട്ട് കിട്ടിയില്ലെന്ന് പൊതുമരാമത്തു ഉദ്യോഗസ്ഥര്‍ പറഞ്ഞു. റിപ്പോര്‍ട്ട് നല്‍കാത്തതിന് റവന്യൂ ഉദ്യോഗസ്ഥരോട് മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ. വിശദീകരണം ആവശ്യപ്പെട്ടു. വെളളിയാങ്കല്ലിലെ അനധികൃത പാര്‍ക്കിംഗിനെതിരെ കര്‍ശന നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു.
പ്രളയത്തിന് ശേഷം ജനപ്രതിനിധികള്‍ക്കും റവന്യൂ, പോലീസ് എന്നിവര്‍ക്കും ഏറെ തലവേദനയുണ്ടാക്കുന്ന മണല്‍ കടത്തുമായി ചര്‍ച്ച നടന്നു. ഭാരത പുഴയിലും തൂത പുഴയിലും വെള്ളപ്പൊക്കം മൂലം വന്നടിഞ്ഞ മണല്‍ കടത്താനുളള മാഫിയാ ശ്രമം ജനകീയ കൂട്ടായ്മയില്‍ തടയുവാനും യോഗത്തില്‍ നിര്‍ദ്ദേശമുണ്ടായി. ഇതിനായ് താലൂക്ക് തലത്തില്‍ വിപുലമായ യോഗം ചേരുമെന്ന് മുഹമ്മദ് മുഹസിന്‍ എം.എല്‍.എ. അറിയിച്ചു. പ്രളയകെടുതിയെ തുടര്‍ന്ന് റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് ഉടന്‍ ലഭ്യമാക്കണമെന്ന ആവശ്യം ഉയര്‍ന്നു. അര്‍ഹരായവരെ അനര്‍ഹരായി കാണുന്ന സ്ഥിതിയാണുള്ളതെന്നും അതിന് മാറ്റം വരണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. പ്രളയത്തിന് ശേഷം താലൂക്കില്‍ എലി പനി റിപ്പോര്‍ട്ട് ചെയ്തതായും ഇതിനെതിരെ അതീവ ജാഗ്രത വേണമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ എം.എല്‍.എ മാര്‍ക്ക് പുറമേ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ വി.എം. മുഹമ്മദാലി, കെ.പി.എം പുഷ്പജ, നഗരസഭാ ചെയര്‍മാന്‍ കെ.എസ്.ബി.എ തങ്ങള്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണദാസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.മുരളി, എന്‍.ഗോപകുമാര്‍, എന്‍.നന്ദവിലാസിനി, ജിഷാര്‍ പറമ്പില്‍, ടി.കെ.സുനില്‍കുമാര്‍, എം.രജിഷ, സിന്ധുമാവറ, എ.കൃഷ്ണകുമാര്‍, സിന്ധു രവിന്ദന്‍, ടി.ശാന്തകുമാരി, മറ്റു ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് 

National
  •  2 months ago
No Image

നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, ക്ഷമ ചോദിക്കുന്നു; വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു

Kerala
  •  2 months ago
No Image

പെയ്തിറങ്ങുന്ന മരണ മഴ, തകര്‍ന്നടിയുന്ന കിടപ്പാടങ്ങള്‍; മൂന്നാഴ്ചക്കിടെ ലബനാനില്‍ ഭവനരഹിതരായത് 4 ലക്ഷം കുട്ടികള്‍ 

International
  •  2 months ago
No Image

പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; അതൃപ്തി പരസ്യമാക്കി പി. സരിന്‍

Kerala
  •  2 months ago
No Image

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് യു.എസിന് നെതന്യാഹുവിന്റെ ഉറപ്പ്

International
  •  2 months ago
No Image

ലബനാനിലെ ക്രിസ്ത്യന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷം; 22 മരണം

International
  •  2 months ago
No Image

മഞ്ചേശ്വരം കോഴക്കേസ്: സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്ക് സ്റ്റേ

Kerala
  •  2 months ago
No Image

ചെന്നൈയില്‍ കനത്ത മഴ തുടരുന്നു; രജനീകാന്തിന്റെ വില്ലയിലും വെള്ളം കയറി 

National
  •  2 months ago
No Image

മഹായുദ്ധം നിര്‍ണായകം; മഹാരാഷ്ട്രയില്‍ പോരാട്ടം കനക്കും

National
  •  2 months ago
No Image

കുന്നത്തുനാട്ടില്‍ അസാധാരണ നടപടിയുമായി ട്വന്റി20; സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Kerala
  •  2 months ago