കോഴിക്കോട് ജില്ലയില്‍ കൊവിഡ് പിടിമുറുക്കുന്നു: കോര്‍പ്പറേഷനില്‍ സാമൂഹിക അകലം പാലിക്കാതെ അംഗങ്ങളുടെ കൂട്ടത്തല്ല്
കോഴിക്കോട്: ജില്ലയില്‍ സ്ഥിതി ആശങ്കാജനകമായി തുടരുന്നു. തുടര്‍ച്ചയായ രണ്ടാം ദിനവും കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്. ഇന്ന് 918 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അവയില്‍ 900 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലാണ്.
അതേ സമയം കൊവിഡ് പ്രേട്ടോകോള്‍ ലംഘിക്കപ്പെടുന്നതും നഗരപരിധിയിലാണ്. നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത് സംബന്ധിച്ച് ജില്ലാഭരണകൂടം ഇറക്കിയ ഉത്തരവ് നടപ്പാക്കിവരുന്നതിന് മുന്‍പാണ് കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തികൊണ്ട് നഗരസഭ കൗണ്‍സിലില്‍ ഭരണ പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി നടന്നിരിക്കുന്നത്. ജില്ലയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കേണ്ടവരാണ് ഒരു നിയന്ത്രണങ്ങളും പാലിക്കാതെ തമ്മില്‍ തല്ലുന്നത്.
ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 6 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്.5 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്.44 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 863 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതേടെ രോഗം ബാധിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 6042 ആയി. 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോസിറ്റീവായി.ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 645 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത് കോര്‍പ്പറേഷന്‍ പരിധിയിലാണ്. 266 പേര്‍ക്കാണ് ഇന്ന് കോര്‍പ്പറേഷന്‍ പരിധിയില്‍ മാത്രം രോഗം സ്ഥിരീകരിച്ചത്. ബേപ്പൂര്‍, അരക്കിണര്‍, നടുവട്ടം, ഡിവിഷന്‍, 51, 52, 53, 19, 31, 55 ,39, സിവില്‍ സ്റ്റേഷന്‍, കൊമ്മേരി, , വേങ്ങേരി, കല്ലായി, പാളയം, കാരപ്പറമ്പ്, കുതിരവട്ടം, പയ്യാനക്കല്‍, പൊക്കുന്ന്, ചെലവൂര്‍, കിണാശ്ശേരി, നല്ലളം, കൊളത്തറ, കപ്പക്കല്‍, ഗോവിന്ദപുരം, മായനാട്, മീഞ്ചന്ത, ചാമുണ്ഡി വളപ്പ്, വെസ്റ്റ് ഹില്‍, എലത്തൂര്‍, മലാപ്പറമ്പ്, കല്ലായി, മാങ്കാവ്, ഫ്രാന്‍സിസ് റോഡ്, പൊക്കുന്ന്, കണ്ണഞ്ചേരി, കാളൂര്‍ റോഡ്, പുതിയങ്ങാടി, വേങ്ങേരി, ചെലവൂര്‍,മേരിക്കുന്ന്, ചേവരമ്പലം, കോട്ടൂളി, കുതിരവട്ടം എന്നിവിടങ്ങളിലാണ് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."