ഐക്യം തുടര്‍ന്നാല്‍ പുതിയ കേരളം സൃഷ്ടിക്കാന്‍ കഴിയും: മാര്‍ ആലഞ്ചേരി
കൊച്ചി: ദുരന്തമേഖലയില്‍ ഉണ്ടായ ഐക്യം തുടര്‍ന്നാല്‍ പുതിയ കേരളം സൃഷ്ടിച്ചെടുക്കാന്‍ നമുക്ക് കഴിയുമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
എറണാകുളം കരയോഗവും മഹാകവി കാളിദാസ സാംസ്‌കാരിക വേദിയും ചേര്‍ന്ന് സംഘടിപ്പിച്ച പ്രളയ ദുരിതാശ്വാസ മേഖലയില്‍ പ്രവര്‍ത്തിച്ചവരുടെ കൂട്ടായ്മയ്ക്കായി സംഘടിപ്പിച്ച 'നമ്മളൊന്ന് നാം അതിജീവിക്കും' എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതി,മത വ്യത്യാസമില്ലാതെ എല്ലാവരും ഒന്നിച്ച് നിന്നതാണ് ദുരന്തത്തിലെ മരണസംഖ്യ കുറയാനുള്ള യഥാര്‍ഥ കാരണമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. എം.പി ഫണ്ട് ഉപയോഗിച്ച് തകര്‍ന്ന റോഡുകള്‍ പുനര്‍ നിര്‍മിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കണമെന്നും കൂട്ടായ്മ നിര്‍ദേശിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എറണാകുളം കരയോഗം നല്‍കുന്ന 5,55,555 രൂപയുടെ ചെക്ക് പ്രസിഡണ്ട് കെ.പി.കെ മേനോനും ജനറല്‍ സെക്രട്ടറി പി. രാമചന്ദ്രനും ചേര്‍ന്ന് കൈമാറി.
കെ.പി.കെ മേനോന്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. എം. കെ സാനു, ഡോ. കെ. എസ് രാധാകൃഷ്ണന്‍, കെ. എല്‍ മോഹനവര്‍മ, എം.എല്‍.എമാരായ ജോര്‍ജ് ഫെര്‍ണാണ്ടസ്, ഹൈബി ഈഡന്‍, മേയര്‍ സൗമിനി ജയിന്‍, സ്വാമി സുരേശ്വരാ നന്ദ, പി. ബി മേനോന്‍, അഡ്വ. വി. സലിം, അസിസ്റ്റന്റ് കമ്മീഷണര്‍ ലാല്‍ജി, ഐ.എന്‍.എസ് ഗരുഡ ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഫീസര്‍ കെ. സുരേന്ദ്രന്‍, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ജനറല്‍ മാനേജര്‍ എം.ഡി വര്‍ഗീസ്, റോട്ടറി പ്രതിനിധി രാജ് മോഹന്‍ നായര്‍, സി.ഐ.സി.സി ജയചന്ദ്രന്‍, എറണാകുളം കരയോഗം ജനറല്‍ സെക്രട്ടറി പി. രാമചന്ദ്രന്‍, സി. ജി രാജഗോപാല്‍, ലിനോ ജേക്കബ്, കെ. റജികുമാര്‍, ടി. ആര്‍ ദേവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."