റീപോളിങ്ങില്‍ ശതമാനം കുറഞ്ഞു
കണ്ണൂര്‍: കള്ളവോട്ട് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് റീപോളിങ് നടത്തിയ കണ്ണൂര്‍, കാസര്‍കോട് ലോക്സഭാ മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളിലെ റീപോളിങ്ങില്‍ വോട്ടിങ് ശതമാനത്തില്‍ കുറവ്. ഏപ്രില്‍ 23ന് ലഭിച്ചതിനെക്കാള്‍ നേരിയ കുറവാണുണ്ടായത്.
കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ മൂന്ന് ബൂത്തുകളില്‍ നടന്ന റീ പോളിങ്ങില്‍ 83.36 ശതമാനമാണ് വോട്ടിങ് ശതമാനം. കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ നാലു ബൂത്തുകളിലെ വോട്ടെടുപ്പില്‍ 84.13 ശതമാനമാണു പോളിങ്.
ബൂത്തുകളില്‍ വെബ്കാസ്റ്റിങ്ങും വിഡിയോ കവറേജും ഉണ്ടായിരുന്നു.
കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലുള്‍പ്പെട്ട തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ പാമ്പുരുത്തി മാപ്പിള എ.യു.പി സ്കൂള്‍ (ബൂത്ത് നമ്പര്‍ 166), ധര്‍മടം നിയമസഭാ മണ്ഡലത്തിലെ കുന്നിരിക്ക യു.പി സ്കൂള്‍, വടക്കുഭാഗം (ബൂത്ത് 52), കുന്നിരിക്ക യു.പി സ്കൂള്‍, തെക്കുഭാഗം (ബൂത്ത് 53) എന്നിവിടങ്ങളിലും കാസര്‍കോട് ലോക്സഭാ മണ്ഡലപരിധിയില്പെട്ട കല്യാശേരി നിയമസഭാ മണ്ഡലത്തിലെ പിലാത്തറ യു.പി സ്കൂള്‍ (ബൂത്ത് 19), പുതിയങ്ങാടി ജുമാഅത്ത് ഹൈസ്കൂള്‍ വടക്കുഭാഗം (ബൂത്ത് 69), പുതിയങ്ങാടി ജുമാഅത്ത് ഹൈസ്കൂള്‍ തെക്കു ഭാഗം (ബൂത്ത് 70), തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍പ്പെട്ട കൂളിയോട് ജി.എച്ച്.എസ്.എസ് ന്യൂ ബില്‍ഡിങ് (ബൂത്ത് 48) എന്നിവിടങ്ങളിലായിരുന്നു റീപോളിങ്. തഹസില്‍ദാര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണു പ്രിസൈഡിങ് ഓഫിസര്‍മാരായി നിയോഗിച്ചിരുന്നത്. വില്ലേജ് ഓഫിസര്‍ റാങ്കിലുള്ളവരായിരുന്നു സെക്ടര്‍ ഓഫിസര്‍മാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."