HOME
DETAILS

മക്ക സാക്ഷ്യം വഹിക്കുന്നത് മൂന്ന് സുപ്രധാന ഉച്ചകോടികള്‍ക്ക്

  
backup
May 21 2019 | 18:05 PM

%e0%b4%ae%e0%b4%95%e0%b5%8d%e0%b4%95-%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%82-%e0%b4%b5%e0%b4%b9%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8

 


റിയാദ്: ഇറാന്‍ അമേരിക്ക സംഘര്‍ഷം മൂര്‍ധന്യത്തില്‍ എത്തി നില്‍ക്കെ സഊദി എണ്ണക്കപ്പലുകള്‍ക്ക് നേരെയും എണ്ണപമ്പിങ് കേന്ദ്രങ്ങള്‍ക്ക് നേരെയും നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സഊദി രാജാവ് മക്കയില്‍ വിളിച്ചു ചേര്‍ത്ത അടിയന്തര ഉച്ചകോടിയടക്കം മക്ക സാക്ഷിയാകുന്നത് മൂന്നു സുപ്രധാന ഉച്ചകോടികള്‍ക്ക്. ഇറാനെതിരേ അറബ് രാജ്യങ്ങളുടെ ഐക്യം ലക്ഷ്യമാക്കിയുള്ള ഉച്ചകോടി സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയിലാണ് ഈ മാസം 30, 31 തിയതികളില്‍ മക്കയില്‍ ചേരുന്നത്. നേരത്തെ തീരുമാനിച്ച പതിനാലാമത് ഇസ്‌ലാമിക് ഉച്ചകോടിക്കും ഗള്‍ഫ്, അറബ് അടിയന്തര ഉച്ചകോടികള്‍ക്കുമാണ് പുണ്യനഗരി സാക്ഷ്യംവഹിക്കുന്നത്. അമേരിക്കക്കനുകൂലമായി ഇറാനെതിരേ മുസ്‌ലിം രാജ്യങ്ങളുടെ ഐക്യനിര രൂപപ്പെടുത്തുകയാണ് ഉച്ചകോടിക്ക് പിന്നിലെ ലക്ഷ്യമെന്ന് വിലയിരുത്തപ്പെടുന്നു. ഇസ്‌ലാമിക ലോകത്തെ പ്രശ്‌നങ്ങളില്‍ പൊതുനിലപാടുകള്‍ക്ക് രൂപം നല്‍കുന്നതിന് ലക്ഷ്യമിട്ട് മക്കയില്‍ നടക്കുന്ന ഇസ്‌ലാമിക് ഉച്ചകോടിയില്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇസ്‌ലാമിക് കോ-ഓപറേഷനിലെ അംഗ രാജ്യങ്ങളുടെ ഭരണാധികാരികള്‍ പങ്കെടുക്കും.


ഈ മാസം 29 മുതല്‍ വിവിധ ഘട്ടങ്ങളായാണ് ഉച്ചകോടികള്‍ നടക്കുന്നത്. മെയ് 31നുള്ള ഇസ്‌ലാമിക ഉച്ചകോടിക്കു മുന്നോടിയായി അംഗ രാജ്യങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ജിദ്ദയില്‍ ഒ.ഐ.സി ആസ്ഥാനത്ത് യോഗം ചേര്‍ന്ന് വിശദമായ ചര്‍ച്ചകള്‍ നടത്തി അന്തിമ രൂപം നല്‍കുന്ന ശുപാര്‍ശകള്‍ 29ന് നടക്കുന്ന വിദേശ മന്ത്രിമാരുടെ യോഗത്തിന് സമര്‍പ്പിക്കും.
വിദേശ മന്ത്രിമാരുടെ യോഗം മക്ക ഉച്ചകോടിയില്‍ അംഗീകരിക്കുന്നതിനുള്ള കരട് സമാപന പ്രഖ്യാപനം രാഷ്ട്ര നേതാക്കള്‍ക്ക് സമര്‍പ്പിക്കും. ഇസ്‌ലാമിക ലോകത്തെ നിലവിലെ നിരവധി പ്രശ്‌നങ്ങള്‍ പ്രതിപാദിക്കുന്ന മക്ക പ്രഖ്യാപനവും സമാപന പ്രഖ്യാപനവും ഉച്ചകോടി പുറത്തിറക്കും. ഫലസ്തീന്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട പുതിയ സംഭവ വികാസങ്ങളും മറ്റേതാനും അംഗ രാജ്യങ്ങളില്‍ നടക്കുന്ന സംഭവ വികാസങ്ങളില്‍ സ്വീകരിക്കേണ്ട പൊതുനിലപാടുകളും ഉച്ചകോടിയില്‍ നേതാക്കള്‍ വിശകലനം ചെയ്യും. ഇതിനു തൊട്ടു മുന്‍പായാണ് ഗള്‍ഫ്, അറബ് അടിയന്തര ഉച്ചകോടികള്‍ മക്കയില്‍ നടക്കുക. മെയ് 30ന് മക്കയില്‍ നടക്കുന്ന ഉച്ചകോടിയിലേക്ക് ഗള്‍ഫ്, അറബ് ഭരണാധികാരികളെ സല്‍മാന്‍ രാജാവ് ക്ഷണിച്ചിട്ടുണ്ട്.
യു.എ.ഇ തീരത്ത് സഊദിയുടെതടക്കമുള്ള നാലു എണ്ണ കപ്പലുകള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണങ്ങളുടെയും എണ്ണ പൈപ്പ്‌ലൈനിലെ പമ്പിങ് നിലയങ്ങള്‍ക്കു നേരെ ഇറാന്‍ പിന്തുണയുള്ള ഹൂത്തികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളുടെയും പശ്ചാത്തലത്തില്‍ മേഖലയില്‍ സുരക്ഷാ ഭദ്രത ശക്തമാക്കുന്നതിനെ കുറിച്ച് വിശകലനം ചെയ്യുന്നതിനും കൂടിയാലോചനകളും ഏകോപനങ്ങളും നടത്തുന്നതിനും ലക്ഷ്യമിട്ടാണ് അടിയന്തര ഗള്‍ഫ്, അറബ് ഉച്ചകോടികള്‍ വിളിച്ചുചേര്‍ക്കുന്നതെന്ന് വിദേശ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍, ഇതിനിടക്ക് ജിദ്ദ, മക്ക നഗരികളെ തമ്മില്‍ ലക്ഷ്യമാക്കി നടന്ന മിസൈല്‍ ആക്രമണം ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്.


അതേസമയം, മക്ക ഉച്ചകോടിക്ക് തങ്ങള്‍ക്ക് ക്ഷണമില്ലെന്ന ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വാദം അറബ് ലീഗ് തള്ളി. നേരത്തെ തീരുമാനിച്ച ഉച്ചകോടിക്കുള്ള ക്ഷണം എല്ലാ രാജ്യങ്ങള്‍ക്കും സല്‍മാന്‍ രാജാവ് അയച്ചിട്ടുണ്ടെന്നും അറബ് ലീഗും ക്ഷണം അയച്ചിട്ടുണ്ടെന്നും അറബ് ലീഗ് ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് 

National
  •  2 months ago
No Image

നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, ക്ഷമ ചോദിക്കുന്നു; വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു

Kerala
  •  2 months ago
No Image

പെയ്തിറങ്ങുന്ന മരണ മഴ, തകര്‍ന്നടിയുന്ന കിടപ്പാടങ്ങള്‍; മൂന്നാഴ്ചക്കിടെ ലബനാനില്‍ ഭവനരഹിതരായത് 4 ലക്ഷം കുട്ടികള്‍ 

International
  •  2 months ago
No Image

പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; അതൃപ്തി പരസ്യമാക്കി പി. സരിന്‍

Kerala
  •  2 months ago
No Image

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് യു.എസിന് നെതന്യാഹുവിന്റെ ഉറപ്പ്

International
  •  2 months ago
No Image

ലബനാനിലെ ക്രിസ്ത്യന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷം; 22 മരണം

International
  •  2 months ago
No Image

മഞ്ചേശ്വരം കോഴക്കേസ്: സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്ക് സ്റ്റേ

Kerala
  •  2 months ago
No Image

ചെന്നൈയില്‍ കനത്ത മഴ തുടരുന്നു; രജനീകാന്തിന്റെ വില്ലയിലും വെള്ളം കയറി 

National
  •  2 months ago
No Image

മഹായുദ്ധം നിര്‍ണായകം; മഹാരാഷ്ട്രയില്‍ പോരാട്ടം കനക്കും

National
  •  2 months ago
No Image

കുന്നത്തുനാട്ടില്‍ അസാധാരണ നടപടിയുമായി ട്വന്റി20; സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Kerala
  •  2 months ago