HOME
DETAILS
MAL
പണത്തെച്ചൊല്ലി തര്‍ക്കം: 12കാരന് മാതാവിനെ കൊലപ്പെടുത്തി
backup
May 08 2017 | 22:05 PM
ഹൈദരാബാദ്: പണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ 12 വയസുകാരന് മാതാവിനെ കുത്തിക്കൊന്നു. മംഗള്‍ഹട്ടില്‍ വാടകക്ക് താമസിക്കുന്ന രേണുക (40) ആണ് കൊല്ലപ്പെട്ടത്. പത്തുവര്‍ഷം മുന്‍പ് ഭര്‍ത്താവ് ശ്രീനിവാസ് മരിച്ചശേഷം രേണുകയും മകനും ആക്രിക്കച്ചവടം ചെയ്താണ് ജീവിച്ചിരുന്നത്. മകന് കിട്ടുന്ന പണം രേണുകയാണ് സൂക്ഷിച്ചിരുന്നത്.
കഴിഞ്ഞ ദിവസം കിട്ടിയ പണം ചോദിച്ചിട്ടും മകന് കൊടുക്കാത്തതിനെച്ചൊല്ലി ഇരുവരും തര്‍ക്കമായി. തുടര്‍ന്ന് കത്തിയെടുത്ത് മകന് രേണുകയുടെ കഴുത്തിന് വെട്ടി. സംഭവശേഷം കുട്ടി ഒളിവില്‍ പോയതായി പൊലിസ് അറിയിച്ചു. രേണുകയുടെ സഹോദരന് ഗണേശിന്റെ പരാതിയില്‍ മകനെതിരേ കൊലക്കുറ്റത്തിന് പൊലിസ് കേസെടുത്തിട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."