ചോളപ്പുല്ലുകള്‍ ഇറക്കി പുലിവാല് പിടിച്ച റവന്യു അധികൃതര്‍ക്ക് ആശ്വാസം
പാലക്കാട് : പ്രളയത്തില്‍ ദുരിതം പേറുന്ന കന്നുകാലിക്കള്‍ക്കായി പഞ്ചാബില്‍നിന്നും ശേഖരിച്ച്് ഫരീദാബാദ് വഴി കേരളത്തിലെത്തിച്ച ചോളപ്പുല്ലുകള്‍ ഷൊര്‍ണൂര്‍റെയില്‍വേ സ്റ്റേഷനില്‍ ഇറക്കി പുലിവാല് പിടിച്ച റവന്യൂ അധികൃതര്‍ക്ക്്്ആശ്വാസമായി.കേന്ദ്ര ക്ഷീരവികസന വകുപ്പിലെ കേരളത്തിലെ ഉദ്യോഗസ്ഥരെത്തി അവസാനം ചോളപ്പുല്ലു്്്് കൊണ്ടുപോയി.ഇവിടത്തെ കാലികള്‍ക്ക് വേണ്ടാത്ത പുല്ല്
എന്ത് ചെയ്യണമെന്നറിയാതെ വട്ടം കറങ്ങി നടക്കുകയായിരുന്നു റവന്യൂഉദ്യോഗസ്ഥര്‍. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് നല്‍കുന്ന 600 കോടിയില്‍ ചോളപ്പുല്ലുംഉള്‍പ്പെടുമോയെന്ന സന്ദേഹത്തിലാണ് കേരളാസര്‍ക്കാര്‍.ഒരു വാഗണ്‍ നിറയെചോളപുല്ലാണ് ഫരീദാബാദ് വഴി കേരളത്തിലെ ദുരിതാശ്വാസ സഹായത്തിനായി റെയിവേമാര്‍ഗം കയറ്റി അയച്ചത്.ഈ സാധനം കേരളത്തില്‍ എത്തിക്കണമെങ്കില്‍ റയില്‍വേക്കുപത്തു ലക്ഷത്തോളം ചാര്‍ജ് നല്‍കണം.ഇപ്പോള്‍ ദുരിതാശ്വാസത്തിനായി സാധനങ്ങള്‍ റെയില്‍വേ സൗജന്യമായാണ് കൊണ്ടു വന്നത് .
ആദ്യം കോട്ടയം റെയില്‍വേസ്റ്റേഷനിലാണ് പുല്ലു എത്തിയത് .ഒരാഴ്ച്ചയോളം അവിടെ കിടന്നിട്ടുംആരും ഇറക്കാതായപ്പോളാണ് റെയില്‍വേ പാലക്കാട് ഷൊര്‍ണ്ണൂരില്‍ കൊണ്ട് വന്നത്.
പാലക്കാട് ജില്ലാ കലക്ടറുടെ പേരിലായതിനാല്‍ ഷൊര്‍ണ്ണൂരില്‍ തന്നെ ഇറക്കണമെന്ന് ശാഠ്യം പിടിച്ചപ്പോള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ കലക്ടറുടെ നിര്‍ദേശ പ്രകാരം പുല്ല് ഇറക്കി.അപ്പോഴാണ് അറിയുന്നത് ഇവിടത്തെ കാലികള്‍ ഇതിന്നില്ലെന്ന്.ഇറക്കിയ സാധനം ഗോഡൗണില്‍ എത്തിക്കാന്‍ പ്രയാസവുമായതോടെ ഉദ്യോഗസ്ഥര്‍ പല ക്ഷീര സംഘങ്ങള്‍ക്ക് സൗജന്യമായി നല്‍കാമെന്നറിയിച്ചിട്ടും ആരുംവാങ്ങാന്‍ തയാറായില്ല.
സാധനം ഇറക്കി സൂക്ഷിക്കാന്‍ വഴിയില്ലാതെ ഇരിക്കുമ്പോഴാണ് കേന്ദ്ര ക്ഷീരവകുപ്പിന്റെ കേരളത്തിലെ ഉദ്യോഗസ്ഥരെത്തിയത് അവര്‍ ചോളപ്പുല്ലു മുഴുവന്‍ ഏറ്റെടുത്തു വാഹനത്തില്‍ കയറ്റി പോയതോടെയാണ് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സമാധാനമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."