HOME
DETAILS

പാര്‍ലമെന്റില്‍ സംബന്ധിക്കാനുണ്ടെന്ന് പ്രഗ്യാ സിങ്: പറ്റില്ല, ഹാജരാവണമെന്ന് കോടതി

  
backup
June 03, 2019 | 10:01 AM

court-rejects-sadhvi-thakurs-plea-asks-her-to-appear-for-hearing-malegaon-blast

 

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ സംബന്ധിക്കേണ്ടതിനാല്‍ ഹാജരാവാനാവില്ലെന്ന് ചൂണ്ടിക്കാണിച്ച് ബി.ജെ.പിയും എം.പിയും മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയുമായ പ്രഗ്യാ സിങ് ഠാക്കൂര്‍ നല്‍കിയ ഹരജി തള്ളി. കേസ് വാദം കേള്‍ക്കുന്നതിനായി ഈ ആഴ്ച തന്നെ കോടതിയില്‍ ഹാജരാകണമെന്ന് പ്രഗ്യാ സിങിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പാര്‍ലമെന്റ് നടപടികളില്‍ സംബന്ധിക്കേണ്ടതുള്ളതിനാല്‍ ജൂണ്‍ മൂന്ന് മുതല്‍ ഏഴ് വരെ തനിക്ക് കോടതിയില്‍ ഹാജരാകാന്‍ സാധിക്കില്ലെന്നായിരുന്നു പ്രഗ്യാ സിങ് ഹര്‍ജിയില്‍ പറഞ്ഞത്. എന്നാല്‍, ഈ ആവശ്യം കോടതി മുഖവിലയ്ക്കെടുത്തില്ല.

മധ്യപ്രദേശിലെ ഭോപ്പാല്‍ മണ്ഡലത്തില്‍ നിന്നാണ് പ്രഗ്യാ സിങ് ഠാക്കൂര്‍ ലോക്സഭയിലേക്ക് എത്തിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ദിഗ് വിജയ് സിങിനെയാണ് പ്രഗ്യാ സിങ് പരാജയപ്പെടുത്തിയത്. മൂന്ന് ലക്ഷത്തി അറുപത്തി മൂവ്വായിരത്തി തൊള്ളായിരത്തി മൂപ്പത്തിമൂന്ന് വോട്ടുകള്‍ക്കായിരുന്നു വിജയം. 1989 മുതല്‍ ഭോപ്പാലില്‍ നിന്നും ബി.ജെ.പി ഒരു പാര്‍ലമെന്ററി തെരഞ്ഞെടുപ്പിലും തോറ്റിട്ടില്ല.

കേസിന്റെ വിചാരണ നടക്കുന്ന സമയത്ത് ആഴ്ചയില്‍ ഒരു തവണയെങ്കിലും ഏഴ് പ്രതികളും ഹാജരാകണമെന്നാണ് കോടതി കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ചപ്പോള്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ ഇളവ് അനുവദിക്കാമെന്നും കോടതി അറിയിച്ചിരുന്നു.

2008 സെപ്റ്റംബര്‍ 29 നാണ് മലേഗാവില്‍ ഒരു മോട്ടോര്‍സൈക്കിളില്‍ ഘടിപ്പിച്ച രണ്ട് ബോംബ് പൊട്ടിത്തെറിച്ചത്. ഇതില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന അന്വേഷിച്ചുകൊണ്ടിരുന്ന മലേഗാവ് കേസ് ഏപ്രില്‍ 2011നാണ് എന്‍.ഐ.എ ക്കു കൈമാറുന്നത്. 2009 സെപ്റ്റംബര്‍ 29നു മലേഗാവില്‍ ആറു പേരുടെ മരണത്തിനു കാരണമായ ബോംബ് വച്ച രാംജി കല്‍സംഗ്ര എന്നയാള്‍ക്ക് ബൈക്ക് നല്‍കി എന്നായിരുന്നു പ്രഗ്യയ്‌ക്കെതിരായി മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയുടെ പ്രധാന ആരോപണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്ത് കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് അപകടം; മൂന്ന് മരണം

Kerala
  •  3 days ago
No Image

നടിയെ ആക്രമിച്ച കേസ്: 'കോടതിയില്‍ വരാരില്ല, വന്നാലും ഉറക്കമാണ് പതിവ്' അതിജീവിതയുടെ അഭിഭാഷകക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിചാരണ കോടതി

Kerala
  •  3 days ago
No Image

തിരുവനന്തപുരത്ത് നിന്ന് കാണാതായ 14 കാരിയെ ഹൈദരാബാദിൽ നിന്ന് കണ്ടെത്തി; കുട്ടി സുരക്ഷിത; ബന്ധുക്കൾ ഹൈദരാബാദിലേക്ക്

Kerala
  •  3 days ago
No Image

 വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റെന്ന് സ്വയം പ്രഖ്യാപിച്ച് ട്രംപ്

International
  •  3 days ago
No Image

100 മുസ്‌ലിം പള്ളികളുണ്ടെന്ന് കരുതി പുതിയ പള്ളിക്ക് അനുമതി നിഷേധിക്കുന്നത് എങ്ങനെ?; ഹൈക്കോടതി ഉത്തരവിനെ വിമര്‍ശിച്ച് സുപ്രിംകോടതി

Kerala
  •  3 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് എം.എല്‍.എ സ്ഥാനം നഷ്ടമാകുമോ? നിയമം പറയുന്നത് ഇങ്ങനെ

Kerala
  •  3 days ago
No Image

സഊദിയിൽ ട്രക്കിന് പിന്നിൽ വാഹനം ഇടിച്ച് മലയാളി യുവാവ് മരണപ്പെട്ടു

Saudi-arabia
  •  3 days ago
No Image

പൊങ്കൽ: കേരളത്തിലെ ആറ് ജില്ലകൾക്ക് വ്യാഴാഴ്ച അവധി

Kerala
  •  3 days ago
No Image

കുമ്പളയില്‍ ടോള്‍ പിരിവിനെതിരെ വന്‍ പ്രതിഷേധം; എം.എല്‍.എ എ.കെ.എം അഷ്‌റഫിനെ അറസ്റ്റ് ചെയ്ത് നീക്കി

Kerala
  •  3 days ago
No Image

പൊന്ന് ഇനി 'കൈ എത്താ ദൂരത്ത്': ദുബൈയിൽ സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ; 24 കാരറ്റ് ഗ്രാമിന് 550 ദിർഹം കടന്നു

uae
  •  3 days ago