HOME
DETAILS

വിമാന യാത്രക്കൂലി വര്‍ദ്ധനവ്: അടിയന്തര ഇടപെടലുണ്ടാകുമെന്ന് കേരളത്തിന് കേന്ദ്രത്തിന്റെ ഉറപ്പ്

  
backup
June 09 2019 | 09:06 AM

pradeep-sing-kharola-civil-aviation-secretary

ന്യൂഡല്‍ഹി: വിമാന യാത്രക്കൂലി വര്‍ധനവ് തടയാന്‍ അടിയന്തര ഇടപെടലുണ്ടാകുമെന്നു കേരളത്തിന് കേന്ദ്രത്തിന്റെ ഉറപ്പ്. വ്യോമയാന സെക്രട്ടറി വിമാന കമ്പനികളുടെ യോഗം വിളിക്കും. കേരളത്തിലെ വിമാനത്താവളങ്ങളുടെ വികസന പദ്ധതി തയാറാക്കുന്നതിനായി സംസ്ഥാനം സന്ദര്‍ശിക്കുമെന്നും മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വ്യോമയാന സെക്രട്ടറി പ്രദീപ് സിങ് കരോള പറഞ്ഞു.

ആഘോഷവേളകളില്‍ അന്തരാഷ്ട്ര- ആഭ്യന്തര വിമാനയാത്രാ നിരക്കുകള്‍ കുതിച്ചുയരുന്നത് പതിവാണ്. ഇത്തരം വര്‍ധനവ് തടയാന്‍ സ്ഥിരം സംവിധാനം വേണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഈദ് അവധി പ്രമാണിച്ച് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. ഗള്‍ഫില്‍ നിന്ന് അടക്കമുള്ള പ്രവാസികളായ മലയാളികളെ ഇത് ബാധിച്ചിരുന്നു. ഇക്കാര്യം മുഖ്യമന്ത്രി കേന്ദ്ര വ്യോമയാന സെക്രട്ടറിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ നിരക്ക് പരിധി വിട്ടുയരുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ ജൂലൈയില്‍ വ്യോമയാന കമ്പനികളുടെ യോഗം വിളിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത് തൊഴിൽ വിപണി: ഇന്ത്യൻ പുരുഷ തൊഴിലാളികളുടെ എണ്ണം കുറയുന്നു

uae
  •  2 months ago
No Image

കൊച്ചി - മുംബൈ എയർഇന്ത്യ വിമാനം ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറി; ഒഴിവായത് വൻ ദുരന്തം

National
  •  2 months ago
No Image

പത്തനംതിട്ടയില്‍ അമ്മയും, അച്ഛനും, മകനും ആത്മഹത്യക്ക് ശ്രമിച്ചു; അമ്മ മരിച്ചു; മറ്റു രണ്ടുപേര്‍ ആശുപത്രിയില്‍

Kerala
  •  2 months ago
No Image

മുംബൈ ട്രെയിൻ സ്ഫോടന പരമ്പര: 12 പ്രതികളെയും വെറുതെ വിട്ടു, വധശിക്ഷയും ജീവപര്യന്തവും റദ്ദാക്കി

National
  •  2 months ago
No Image

അതുല്യയുടെ ദുരൂഹ മരണം: സതീഷിനെ ഷാർജയിലെ കമ്പനി ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

Kerala
  •  2 months ago
No Image

ദുബൈ മെട്രോ ബ്ലൂ ലൈൻ നിർമാണം: അക്കാദമിക് സിറ്റിയിൽ ഗതാഗതം വഴിതിരിച്ചുവിടും

uae
  •  2 months ago
No Image

സ്‌കൂള്‍ സമയത്തില്‍ മാറ്റമില്ലെന്ന് മന്ത്രി ശിവന്‍കുട്ടി; സമസ്ത ഉള്‍പ്പെടെയുള്ളവരെ യോഗത്തില്‍ ബോധ്യപ്പെടുത്തും

Kerala
  •  2 months ago
No Image

കാർത്തികപ്പള്ളി സ്‌കൂളിന്റെ മേൽക്കൂര തകർന്ന സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം; കയ്യേറ്റം ചെയ്ത് സിപിഎം പ്രവർത്തകർ, മാധ്യമപ്രവർത്തകർക്ക് നേരെയും ആക്രമണം

Kerala
  •  2 months ago
No Image

ഗസ്സയിലേക്കുള്ള യുഎഇയുടെ ഏറ്റവും വലിയ മാനുഷിക സഹായം; ഖലീഫ ഹ്യുമാനിറ്റേറിയൻ എയർ ഷിപ്പ് യാത്ര തുടങ്ങി

uae
  •  2 months ago
No Image

'നിമിഷപ്രിയക്ക് വധശിക്ഷ വിധിച്ചപ്പോൾ അയാൾ അഭിനന്ദിച്ചു, ഞങ്ങളുടെ രക്തത്തിന്റെ പേരിൽ പണം പിരിക്കുന്നു, ഒരു ഇടപെടലും നടത്തിയിട്ടില്ല' - സാമുവൽ ജെറോമിനെ തള്ളി തലാലിന്റെ സഹോദരൻ

Kerala
  •  2 months ago