HOME
DETAILS

തകര്‍ന്ന യാനങ്ങള്‍ ശരിയാക്കുന്നതില്‍ മത്സ്യഫെഡിനു മെല്ലെപ്പോക്ക്

  
backup
September 15, 2018 | 7:37 PM

%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%af%e0%b4%be%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b6%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be

 

തിരുവനന്തപുരം: പ്രളയത്തില്‍ രക്ഷകരായ മത്സ്യത്തൊഴിലാളികളെ നാടും നഗരവും ആദരിക്കുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനിടയിടയില്‍ തകര്‍ന്ന യാനങ്ങള്‍ ശരിയാക്കി നല്‍കുന്നതില്‍ മത്സ്യഫെഡിനു മെല്ലെപ്പോക്ക്. യാനങ്ങള്‍ തകര്‍ന്നതുമൂലം മത്സ്യബന്ധനത്തിന് പോകാന്‍ കഴിയാതെ പല മത്സ്യത്തൊഴിലാളികളുടെയും കുടുംബങ്ങള്‍ പട്ടിണിയിലാണ്.
ഫിഷറീസ് വകുപ്പിന്റെ കണക്കനുസരിച്ച് 4,537 മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ 669 യാനങ്ങളില്‍ 454 എണ്ണം കേടായി.
ഈ പട്ടിക ഫിഷറീസ് വകുപ്പ് മത്സ്യഫെഡിനു കൈമാറിയിട്ടുണ്ട്. യാനങ്ങള്‍ ശരിയാക്കാനുള്ള യാഡ് മത്സ്യഫെഡിനില്ലാത്തതിനാല്‍ സ്വകാര്യ യാഡുകളില്‍ ശരിയാക്കിയശേഷം ബില്ല് മത്സ്യഫെഡിന്റെ ഓഫിസില്‍ സമര്‍പ്പിക്കണം.
അവര്‍ അറ്റകുറ്റപ്പണി നടത്തിയ സ്ഥലത്തെത്തി പരിശോധിച്ച് റിപ്പോര്‍ട്ട് കൊടുത്തശേഷം യാനത്തിന്റെ ഉടമയുടെ അക്കൗണ്ടിലേക്ക് പണം കൈമാറും. ഇതു ബാധകമാകുന്നത് ഫിഷറീസ് വകുപ്പ് വഴി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയവര്‍ക്ക് മാത്രമാണ്. പൊലിസിന്റെ നിര്‍ദേശപ്രകാരം എത്തിയവര്‍ സഹായത്തിന് അപേക്ഷിക്കേണ്ടത് ജില്ലാഭരണകൂടം വഴിയാണ്. സ്വമേധയാ എത്തിയവര്‍ ഈ കണക്കിലൊന്നും ഉള്‍പെടില്ല.
ഫിഷറീസ് വകുപ്പിന്റെ പട്ടികയിലുള്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ അറ്റകുറ്റപ്പണിക്കായി യാനങ്ങള്‍ യാഡുകളിലെത്തിച്ചെങ്കിലും തുടര്‍നടപടികള്‍ ഇഴയുകയാണ്. തിരുവനന്തപുരം ജില്ലയിലെ കണക്കുകള്‍ മത്സ്യഫെഡിന്റെ ജില്ലാ ഓഫിസിലില്‍ പോലും ഇല്ലാത്ത സ്ഥിതിയാണ്. കൊല്ലം ജില്ലയില്‍ നിന്നുള്ള 92 യാനങ്ങളും യന്ത്രങ്ങളും കേടായി. അറ്റകുറ്റപ്പണി പൂര്‍ത്തിയായ 19 യാനങ്ങളുടെ പണം നല്‍കി. ബാക്കിയുള്ളവയുടെ കണക്കെടുപ്പു നടക്കുന്നു.
ഏഴു യാനങ്ങള്‍ ശരിയാക്കാനുണ്ട്. ആലപ്പുഴയില്‍നിന്നുള്ള ഏഴു യാനങ്ങള്‍ പൂര്‍ണമായി തകര്‍ന്നു. 168 എണ്ണത്തിന് കേടുപാടുണ്ടായി. നൂറിലധികം യാനങ്ങളുടെ അറ്റകുറ്റപ്പണി നടത്താനുണ്ട്. അറ്റകുറ്റപ്പണി കഴിഞ്ഞ് ബില്‍ നല്‍കിയവരുടെ പണം ഇനിയും നല്‍കിയിട്ടില്ല. ആകെ നഷ്ടം 74.24 ലക്ഷം.
എറണാകുളം ജില്ലയില്‍ 85 യാനങ്ങള്‍ തകരാറിലായി. 25 എണ്ണം ശരിയാക്കി. അതില്‍ പകുതിപേര്‍ക്ക് പണം നല്‍കി.
തൃശൂര്‍ ജില്ലയില്‍ 70 ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തതില്‍ രണ്ടെണ്ണം പൂര്‍ണമായി തകര്‍ന്നു. ബാക്കിയുള്ളവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു. ചിലര്‍ ബില്ലുകള്‍ സമര്‍പ്പിച്ചെങ്കിലും ഇവിടെ തുക വിതരണം ആരംഭിച്ചിട്ടില്ല. കണ്ണൂര്‍ ജില്ലയില്‍നിന്നുള്ള 43 ബോട്ടുകള്‍ തകരാറിലായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: ലോകകപ്പ് ഫൈനല്‍ ദിനത്തില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് കെഎസ്ഇബി

Kerala
  •  7 days ago
No Image

സിഎന്‍ജി വില വീണ്ടും കൂട്ടി; കേരളത്തില്‍ കിലോയ്ക്ക് 101 രൂപയായി, വാഹന ഉടമകള്‍ പ്രതിസന്ധിയില്‍

Kerala
  •  7 days ago
No Image

കോഴിക്കോട് ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ വന്‍ ലഹരി വില്‍പ്പന: ലക്ഷങ്ങള്‍ വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

Kerala
  •  7 days ago
No Image

ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത; സുപ്രിംകോടതി സ്വമേധയാ കേസെടുത്തു; നടപടി കേരള ഹൈക്കോടതിയിലെ ഹരജി ശ്രദ്ധയിൽപ്പെട്ടതോടെ

latest
  •  7 days ago
No Image

'വന്ദേമാതരം' തടഞ്ഞാൽ ശിക്ഷ; നിയമം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രം ; വ്യാപക ദുരുപയോഗത്തിന് സാധ്യത

latest
  •  7 days ago
No Image

വിഴിഞ്ഞം തുറമുഖം സജീവം: ഓഗസ്റ്റ് 18 മുതല്‍ റോഡ് മാര്‍ഗമുള്ള ചരക്കുനീക്കം ആരംഭിക്കാന്‍ സാധ്യത, ദേശീയപാത അതോറിറ്റിയുടെ പച്ചക്കൊടി

Kerala
  •  7 days ago
No Image

നിരാഹാര സമരത്തിലായിരുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് നീക്കി; ജന്തര്‍ മന്തറില്‍ സംഘര്‍ഷാവസ്ഥ

latest
  •  7 days ago
No Image

യു.എ.ഇയുടെ 100 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഗസ്സയിലേക്ക്

uae
  •  7 days ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം: പുതിയ കരാറുകളുമായി കെഎസ്ഇബി; റെഗുലേറ്ററി കമ്മീഷന്‍ അനുമതി ഇന്ന്

Kerala
  •  7 days ago
No Image

സംഭാവനക്കൊള്ള: ബദരീനാഥ് ക്ഷേത്രം മുൻ ഓഫിസർ അറസ്റ്റിൽ

latest
  •  7 days ago