പഠനമികവിന് സഹായവുമായി ഉദ്യോഗാര്‍ഥികള്‍
പാലക്കാട്: ഇല്ലായ്മകള്‍ക്കിടയിലും പഠനമികവ് പ്രകടിപ്പിച്ച പത്തിരിപ്പാല ഗവ.എച്ച്.എസ്.എസിലെ ടി.യു. ജിതിഷക്ക് സഹായഹസ്തവുമായി ഉദ്യോഗാര്‍ഥികള്‍. നഗരിപ്പുറം പേരടിക്കുന്ന് തച്ചങ്ങാട്ടുപറമ്പില്‍ ഉണ്ണികൃഷ്ണന്‍ രജനി ദമ്പതികളുടെ മൂത്തമകളായ ജിതിഷ എസ്.എസ്.എല്‍.സിക്ക് സമ്പൂര്‍ണ എപ്ലസ് നേടിയിരുന്നു. അമ്മ കൂലിപണി ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. കൂലിപണിക്കാരനായ അച്ഛന് രണ്ടുവര്‍ഷമായി കണ്ണിന്റെ കാഴ്ചയില്ലാതായി.
പരാധീനതകള്‍ക്കിടയിലും പഠനത്തില്‍ ജിതിഷ മികവു തെളിയിച്ചത് വാര്‍ത്തയായതിനെ തുടര്‍ന്നാണ് സഹായവുമായി പാലക്കാട് ബിഗ് ബസാര്‍ സ്‌കൂളില്‍ സൗജന്യ പി.എസ്.സി പരിശീലനം നടത്തുന്നവര്‍ രംഗത്തെത്തിയത്. ഒരു പ്രോത്സാഹനം എന്ന നിലയില്‍ ബുക്കും 5000 രൂപയുമാണ് ഉദ്യോഗാര്‍ഥികള്‍ കൈമാറിയത്.
പാലക്കാട് വിജിലന്‍സ് സി.ഐ വി. കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തിലാണ് ഇവിടെ സൗജന്യ പി.എസ്.സി പരിശീലനം നല്‍കുന്നത്. നിലവില്‍ എല്‍.ഡി.സി തീവ്രപരിശീലനം നടന്നുവരികയാണ്. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ പത്തുമുതല്‍ നാലു വരെയാണ് ക്ലാസ്. ഇവിടെ പഠിക്കാനെത്തുന്നവരാണ് തുക സമാഹരിച്ചത്. സൗജന്യ പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ക്ലാസ് ദിവസങ്ങളില്‍ ബിഗ് ബസാര്‍ സ്‌കൂളില്‍ നേരിട്ടെത്താം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."