കെ.എസ്.യു സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; പ്രവര്‍ത്തകരും പൊലിസും ഏറ്റുമുട്ടി
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് വര്‍ധനക്കെതിരേ കെ.എസ്.യു നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. ലാത്തിച്ചാര്‍ജിലും കല്ലേറിലും കെ.എസ്.യു പ്രവര്‍ത്തകര്‍ക്കും പൊലിസിനും പരുക്കേറ്റു. പ്രകടനവുമായി എത്തിയ പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതോടെ പൊലിസ് ലാത്തിച്ചാര്‍ജ് നടത്തുകയും ഗ്രനേഡും കണ്ണീര്‍ വാതകവും പ്രയോഗിക്കുകയും ചെയ്തു.
ലാത്തിച്ചാര്‍ജിലും ഗ്രനേഡ് പ്രയോഗത്തിലും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.
ചിതറിയോടിയ പ്രവര്‍ത്തകര്‍ പൊലിസിന് നേരെ രൂക്ഷമായ കല്ലേറ് നടത്തി. സംഘര്‍ഷം രൂക്ഷമായതോടെ തലസ്ഥാനത്ത് രണ്ട് മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു.
കെ.എസ്.യു പ്രസിഡന്റ് അഭിജിത്തിനെ കൂടാതെ സംസ്ഥാന, ജില്ലാ ഭാരവാഹികളായ റിങ്കു പടിപ്പുരയില്‍, അബ്ദുള്‍ റഷീദ്, ജസീര്‍ പള്ളിവേല്‍, ശ്രീലാല്‍, അലോഷി, എറിക് സ്റ്റീഫന്‍, അജ്മല്‍, സുഖൈദ് അന്‍സാരി, ജോര്‍ജ് ഡയസ് തുടങ്ങിയവര്‍ക്കാണ് ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റത്. ഇവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കല്ലേറില്‍ കന്റോണ്‍മെന്റ് അസി. കമ്മിഷണര്‍ കെ.ഇ ബൈജുവിന് കാലിന് പരുക്കേറ്റു. ജനാധിപത്യ രീതിയില്‍ പ്രതിഷേധിച്ച കെ.എസ്.യു വിദ്യാര്‍ഥികളെ പൊലിസ് ക്രൂരമായി തല്ലിച്ചതച്ച സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."