കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരായ പൊലിസ് നടപടി; ചോര പുരണ്ട വസ്ത്രങ്ങളുമായി പ്രതിപക്ഷം സഭയില്‍
തിരുവനന്തപുരം: സ്വാശ്രയ സമരത്തിനിടെ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരായ പൊലിസ് നടപടിയില്‍ പ്രതിഷേധവുമായി ചോര പുരണ്ട വസ്ത്രങ്ങളുമായിട്ടാണ് പ്രതിപക്ഷം ഇന്ന് സഭയിലെത്തിയത്.
സ്വാശ്രയ സമരത്തില്‍ പങ്കെടുത്ത കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരായ പൊലിസ് നടപടിയും സമരത്തില്‍ പരുക്കേറ്റ കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ച സംഭവവും സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്കി. ഹൈബി ഈഡന് എം.എല്‍.എയാണ് നോട്ടിസ് നല്‍കിയത്. എന്നാല്‍ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.
അതേസമയം, കെ.എസ്.യു പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് സഭയില്‍ പറഞ്ഞു. സമരക്കാര്‍ കല്ലേറ് നടത്തിയെന്നും അക്രമം വര്‍ധിച്ചതോടെയാണ് ലാത്തിച്ചാര്‍ജ്ജും ഗ്രനേഡും പ്രയോഗിക്കേണ്ടി വന്നതെന്നും സമരക്കാരില്‍ ആരുടെയും പരുക്ക് ഗുരുതരമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."