ബിനീഷിനെ കോടതിയില്‍ ഹാജരാക്കി: പ്രധാന തെളിവായി ഹാജരാക്കിയത് അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാര്‍ഡ്
ബംഗളൂരു: ലഹരിക്കടത്തുകേസില്‍ ബിനീഷ് കോടിയേരിക്കെതിരെ ഇ.ഡി എടുത്ത കേസില്‍ പ്രധാന തെളിവായി ഹാജരാക്കിയത് ബിനിഷീന്റെ വീട്ടില്‍ നിന്നു ലഭിച്ചതെന്നു പറയുന്ന അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാര്‍ഡും.
കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ തന്നെ കൊണ്ടുവന്നശേഷം വീട്ടില്‍ നിന്നു കണ്ടെടുത്തതാണെന്ന തരത്തില്‍ ഈ കാര്‍ഡിനെക്കുറിച്ച് കുടുംബം ആരോപിച്ചിരുന്നു.
മാനസികമായി ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്നും ഒപ്പിടുവിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതി. ഇതെ ഡെബിറ്റ് കാര്‍ഡുതന്നെയാണ് ഇ.ഡി പ്രധാന തെളിവായി കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്. അനൂപിന്റെ ഡെബിറ്റ് കാര്‍ഡ് ബിനീഷിന്റെ വീട്ടില്‍ നിന്ന് കിട്ടി. ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത അനൂപ് മുഹമ്മിദിന്റെ കാര്‍ഡില്‍ ബിനീഷാണ് ഒപ്പിട്ടിട്ടുള്ളതെന്നും ഇ.ഡി കോടതിയെ അറിയിച്ചത്.
കേസ് ബെംഗളൂരു സെഷന്‍സ് കോടതി പരിഗണിക്കുകയാണ്. കസ്റ്റഡി കാലാവധി പൂര്‍ത്തിയായ ബിനീഷിനെ ഇന്നാണ് കോടതിയില്‍ ഹാജരാക്കിയത്. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയിട്ടുണ്ട്. തുടര്‍ച്ചയായി ഒമ്പത് ദിവസമാണ് ഇ.ഡി ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തത്. ബിനീഷില്‍ നിന്ന് ഇനിയും വിവരങ്ങള്‍ അറിയാനുണ്ടെന്നും കസ്റ്റഡി കാലാവധി നീട്ടണമെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് വാദം.
മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ബിനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നു പറഞ്ഞിട്ടുണ്ട്, പക്ഷെ അന്വേഷണ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ടില്‍ കൃത്രിമം കാട്ടിയെന്നാണ് പ്രതിഭാഗം ആരോപിക്കുന്നത്. ഇ.ഡി രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."