കരിയര്‍ പ്ലാനിങും കൗണ്‍സിലിങും
തൊടുപുഴ: ലയണ്‍സ് ക്ലബ് ഓഫ് തൊടുപുഴ എലൈറ്റിന്റെ ആഭിമഖ്യത്തില്‍ 19ന് തൊടുപുഴയില്‍ കരിയര്‍ പ്ലാനിങും കൗണ്‍സലിങും സംഘടിപ്പിക്കും. രാവിലെ 10.30ന് ഹോട്ടല്‍ ഹൈറേഞ്ച് ഓഡിറ്റോറിയത്തിലാണ് പരിപാടിയെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി എന്നിവ പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ഉപരിപഠനത്തിനുള്ള സാധ്യതകള്‍ സംബന്ധച്ച് കരിയര്‍ കൗണ്‍സിലര്‍ സെബാസ്റ്റിയന്‍ ആന്റണി മാര്‍ഗനിര്‍ദേശം നല്‍കും.
തുടര്‍ന്ന് വിദ്യാര്‍ഥികളുടെ അഭിരുചി മനസിലാക്കി കരിയര്‍ കൗണ്‍സലിങും നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547037742, 9961329935 എന്നീ ഫോണ്‍നമ്പരുകളില്‍ ബന്ധപ്പെടണം.
ലയണ്‍സ് ക്ലബ് ഭാരവാഹികളായ റോയി ലൂക്ക്, പിറ്റോ തോമസ്, ജോര്‍ജ്, ബിബിന്‍ ബാബു, ജിബിന്‍ ജോര്‍ജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."