പശ്ചിമേഷ്യയില്‍ സംഭവിക്കുന്നത്
ഇപ്പോഴത്തെ അമേരിക്കന്‍ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപ് 2011 നവംബറില്‍ ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു: 'അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചുകയറാന്‍ ബറാക് ഒബാമ ഇറാനുമായി ഒരു യുദ്ധം തുടങ്ങും'. അന്ന് അദ്ദേഹം ഒബാമയെക്കുറിച്ചു പറഞ്ഞത് ഇന്ന് പ്രസിഡന്റ് പദത്തിലിരുന്ന് ട്രംപ് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയാണ്. ഒബാമയെ ഒരു യുദ്ധഭ്രാന്തനായി ലോകം വിലയിരുത്തിയിട്ടില്ല എന്നു മാത്രമല്ല, ഇറാനുമായി നല്ല സൗഹൃദം സൂക്ഷിച്ച വ്യക്തികൂടിയാണ് അദ്ദേഹം. എന്നാല്‍, തെരഞ്ഞെടുപ്പ് കാലത്തു തന്നെ ട്രംപിനെ ലോകം ഒരു യുദ്ധ ഭ്രാന്തനായിട്ടാണ് ചിത്രീകരിച്ചിരുന്നത്. അദ്ദേഹത്തിന്റെ വാക്കുകളും ചെയ്തികളും അതിനു പിന്‍ബലം നല്‍കുന്നതായിരുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇറാനുമായി ഒബാമ ഉണ്ടണ്ടാക്കിയിരുന്ന ആണവ പ്രതിസന്ധി കരാറില്‍ നിന്നുള്ള ട്രംപിന്റെ പിന്മാറ്റം. ഏകപക്ഷീയമായ പിന്മാറ്റമാണത്. ഒരുപക്ഷേ അടുത്ത വര്‍ഷം അമേരിക്കയില്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പിനെ മറികടക്കാന്‍ ഇറാനുമായി ഒരു യുദ്ധം അനിവാര്യമാണെന്ന് അദ്ദേഹത്തിനു തോന്നിയിരിക്കണം. ഇറാനു മീതെയുള്ള യുദ്ധ ഭീഷണിക്ക് മറ്റൊരു കാരണം കണ്ടെണ്ടത്താന്‍ കഴിയില്ല.
യുദ്ധത്തിലൂടെ അധികാരം നിലനിര്‍ത്തുക എന്ന ഫാസിസ്റ്റ് തത്ത്വശാസ്ത്രം അതേപടി പിന്തുടരുന്ന നിലപാട് പല അമേരിക്കന്‍ പ്രസിഡന്റുമാരും പ്രയോഗവല്‍ക്കരിച്ചിട്ടുണ്ടെണ്ടങ്കിലും അതിന്റെ അപ്പോസ്തലന്‍ ട്രംപ് ആണെന്നു പറഞ്ഞാല്‍ പക്ഷാന്തരമുണ്ടണ്ടാവില്ല. അമേരിക്കയുടെ സുരക്ഷാ ഉപദേഷ്ടാവായി ജോണ്‍ ബോള്‍ട്ടനെ പ്രതിഷ്ഠിച്ചതിലൂടെ ട്രംപ് ലക്ഷ്യംവച്ചത് മറ്റൊന്നായിരിക്കാനിടയില്ല. അമേരിക്കയുടെ ലോക മേധാവിത്വം നിലനിര്‍ത്താന്‍ യുദ്ധമല്ലാതെ മറ്റു വഴിയില്ലെന്ന് ഉറച്ചുവിശ്വസിക്കുന്ന വ്യക്തിയാണ് ഡോണ്‍ ബോള്‍ട്ടന്‍. ഇപ്പോള്‍ എണ്ണക്കപ്പലുകള്‍ക്കു നേരെയുണ്ടണ്ടായ ആക്രമണത്തിന്റെ സകല ഉത്തരവാദിത്തവും ഇറാനുമേല്‍ കെട്ടിവയ്ക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. ലോകരാജ്യങ്ങള്‍ക്കു മുമ്പില്‍ ഇറാനെ ഒരു ഭീകര രാഷ്ട്രമായി പ്രതിഷ്ഠിക്കാനും അതുവഴി ഇറാനെ ആക്രമിക്കാനും അമേരിക്ക പദ്ധതിയിടുന്നുണ്ടണ്ട്. ഇറാനെതിരേ അന്താരാഷ്ട്ര സമൂഹം ഒന്നിച്ചു നില്‍ക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. ഈ ആവശ്യത്തെ യാതൊരു ഭയവുമില്ലാതെ ഇറാന്‍ തിരിച്ചടിച്ചിട്ടുണ്ടണ്ട്. ലോകത്തിന് ഭീഷണിയായി നിലനില്‍ക്കുന്നത് അമേരിക്കയാണെന്നാണ് ഇറാന്റെ മറുപടി.
കഴിഞ്ഞ ദിവസമാണ് ഒമാന്‍ ഉള്‍ക്കടലില്‍ രണ്ടണ്ട് എണ്ണക്കപ്പലുകള്‍ ആക്രമിക്കപ്പെട്ടത്. ജപ്പാന്റെയും നോര്‍വീജിയയുടെയും ഉടമസ്ഥതയിലുള്ള കപ്പലുകളായിരുന്നു അവ. അമേരിക്ക പുറത്തുവിട്ട വിഡിയോ ദൃശ്യങ്ങള്‍ ഇറാനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നുണ്ടെണ്ടങ്കിലും ആക്രമണത്തിനു പിന്നിലെ യഥാര്‍ഥ പ്രതികളാരെന്ന് ജപ്പാനോ നോര്‍വീജിയയോ തര്‍ക്കമറ്റ് പറഞ്ഞിട്ടില്ല. ഇറാനെ ആക്രമിക്കാന്‍ ഒരു കാരണം കണ്ടെണ്ടത്തുക അമേരിക്കയുടെ ആവശ്യമായതിനാല്‍ ഒരുപക്ഷേ അത് അമേരിക്കയുടെ തന്നെ ഭീകരതയുമാവാം. ഇറാനിലെ ദേശീയ സേനയായ റെവല്യൂഷനറി ഗാര്‍ഡിന്റെ അംഗങ്ങളാണ് ആക്രമണത്തിനു പിന്നിലെന്ന് അമേരിക്ക തറപ്പിച്ചു പറയുമ്പോഴും അതിനു വ്യക്തമായ തെളിവുകള്‍ വിഡിയോ ദൃശ്യങ്ങള്‍ക്കപ്പുറം ഇല്ല.
1979ല്‍ ഇറാനില്‍ നടന്ന ഇസ്‌ലാമിക വിപ്ലവത്തോടു കൂടിയാണ് അമേരിക്ക ഇറാന്റെ ശത്രുവായി മാറുന്നത്. മുഹമ്മദ് റസാ പഹ്‌ലവി എന്ന ഷാ പക്ഷക്കാരന്‍ അധികാരഭ്രഷ്ടനായതോടെ ഇറാന്‍ അമേരിക്കയുടെ കണ്ണിലെ കരടാവുകയായിരുന്നു. മറ്റ് ഇസ്‌ലാമിക രാജ്യങ്ങളെ പോലെ തങ്ങള്‍ അമേരിക്കയുടെ പാവയല്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ ത്രാണിയുള്ള ഏക ഇസ്‌ലാമിക രാഷ്ട്രമാണിന്ന് ഇറാന്‍. ജൂതരാഷ്ട്രമായ ഇസ്രാഈലിന്റെയും വിമത പക്ഷത്താണ് ഇറാന്‍ ഇന്നുള്ളത്. അമേരിക്കയെയും അതിന്റെ അധികാര ധാര്‍ഷ്ട്യത്തെയും ചോദ്യം ചെയ്യുന്നത് ഇസ്രാഈല്‍ ഭരണകൂടത്തിന് ദഹിക്കുന്നില്ല. അതുകൊണ്ടണ്ടുതന്നെ ഇറാന്റെ പതനം ഇസ്രാഈല്‍ സ്വപ്നം കാണുന്നുണ്ടണ്ട്. ഇറാനിലെ ഭരണം അട്ടിമറിക്കുക എന്നുള്ളത് അമേരിക്കയെക്കാള്‍ ഇസ്രാഈലിനു താല്‍പര്യമുള്ള വിഷയമാണ്. 2002ല്‍ ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മിക്കുന്നു എന്ന വാര്‍ത്ത അമേരിക്ക പുറത്തുവിടുന്നത് ഇങ്ങനെയുള്ള ചില ഗൂഢ ലക്ഷ്യങ്ങളുടെ പുറത്താണ്. ഇറാന്റെ ആണവ പദ്ധതികളെ തടയിടാന്‍ എന്തു വിലയും കൊടുക്കാന്‍ തയാറാണെന്ന് അമേരിക്കയും ഇസ്രാഈലും ഒരുപോലെ പ്രഖ്യാപിച്ചത് ലോകം കേട്ടതാണ്. ആണവക്കരാറില്‍ ഒപ്പുവച്ച ഒരു രാജ്യമെന്ന നിലയ്ക്ക്, സമാധാനാവശ്യങ്ങള്‍ക്കു വേണ്ടണ്ടി മാത്രമാണ് ആണവ പദ്ധതി ഇറാന് ഉപയോഗിക്കാന്‍ കഴിയുമെന്നിരിക്കെ, അമേരിക്ക ഇന്ന് ആരോപിക്കുന്നതെല്ലാം അടിസ്ഥാനരഹിതമാണെന്ന് അറിയാത്തവരായി ആരാണുള്ളത്
ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉല്‍പാദന രാജ്യമെന്ന നിലയില്‍ ഇറാനെ ഉപരോധത്തിലൂടെ തകര്‍ക്കാന്‍ കഴിയുമെന്ന വിശ്വാസമാണ് അമേരിക്കയ്ക്കുള്ളത്. മുമ്പ് ക്യൂബയ്‌ക്കെതിരേ അമേരിക്ക നടത്തിയ ഉപരോധ നടപടികളെ ഇച്ഛാശക്തി കൊണ്ടണ്ട് പൊരുതിത്തോല്‍പിച്ചവരാണ് ക്യൂബ. ആ പാഠം അമേരിക്കയുടെ മുന്നിലുണ്ടണ്ട്. അമേരിക്കയുടെ ഏകപക്ഷീയമായ നീക്കങ്ങളെ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ ചൈന, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ എതിര്‍ത്തതും 2015ലെ ഉടമ്പടിയിലൂടെ ഇറാനെ സഹായിച്ചതും ഈ രാജ്യങ്ങളിലേക്ക് എണ്ണ ഇറക്കുമതി ചെയ്ത് ഇറാന്‍ നിവര്‍ന്നുനിന്നതും അമേരിക്കയ്ക്ക് അക്കാലത്ത് ഒരു പാഠമായിരുന്നു.
ട്രംപ് അധികാരമേറ്റതോടെയാണ് പല കരാറുകളും പൊളിച്ചെഴുതുകയോ ലംഘിക്കുകയോ ചെയ്യുന്നത്. ഇറാന്റെ ഏതൊരു ആണവ പ്രവര്‍ത്തനവും അവസാനിപ്പിക്കണമെന്നാണ് ട്രംപ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. പല യൂറോപ്യന്‍ രാജ്യങ്ങളും ഇതിനോട് യോജിക്കുന്നില്ലെങ്കിലും ഭീഷണി ഇറാന്റെ തലയ്ക്കു മീതെയുണ്ടണ്ട്. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങളും അവസാനിപ്പിക്കുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്തിരിക്കുന്നത് അമേരിക്കയുടെ ഭീഷണിയെ തുടര്‍ന്നാണ്. ചൈനയും തുര്‍ക്കിയും മാത്രമാണ് അമേരിക്കന്‍ ഭീഷണിക്കു വഴിപ്പെടാതെ ഇറാനില്‍ നിന്ന് ഇപ്പോഴും എണ്ണ ഇറക്കുമതി ചെയ്യുന്നത്.
അന്താരാഷ്ട്ര പിന്തുണ ലഭിക്കില്ലെന്ന് ഉറപ്പായപ്പോഴാണ് ഇറാന്‍ കരാറില്‍ നിന്ന് പിന്‍വാങ്ങുന്നതായി പ്രഖ്യാപിച്ചത്. യൂറേനിയം സമ്പുഷ്ടീകരണത്തിനും ഘനജല നിര്‍മാണത്തിനുമുള്ള നിയന്ത്രണം പാലിക്കില്ലെന്ന് ഇറാന്‍ പ്രസിഡന്റ് റൂഹാനി വ്യക്തമാക്കിയതോടെ പശ്ചിമേഷ്യയില്‍ അസമാധാനത്തിന്റെ കാര്‍മേഘങ്ങള്‍ ഉരുണ്ടണ്ടുകൂടിയിരിക്കുന്നു. ഇറാനെ ഒരു ആണവശക്തിയായിത്തീരാന്‍ അനുവദിക്കില്ല എന്ന ഉറച്ച തീരുമാനം അമേരിക്കയും ഇസ്രാഈലും തുടരുന്നിടത്തോളം കാലം ഈ കാര്‍മേഘം എളുപ്പത്തില്‍ ഇല്ലാതാവില്ല. ഇതിനുവേണ്ടണ്ടി ഒരു യുദ്ധത്തിനു തന്നെ തയാറാണെന്ന് അമേരിക്ക പ്രഖ്യാപിച്ചുകഴിഞ്ഞു. അവര്‍ പശ്ചിമേഷ്യയില്‍ സൈനിക വിന്യാസം നടത്തിക്കഴിഞ്ഞിരിക്കുന്നു. ഇറാനെ നിലയ്ക്കുനിര്‍ത്താന്‍ ആ രാജ്യത്ത് ബോംബിടണമെന്ന് പ്രഖ്യാപിച്ച ബോള്‍ട്ടന്‍ അമേരിക്കയുടെ സുരക്ഷാ ഉപദേഷ്ടാവായിരിക്കുന്നിടത്തോളം കാര്യം എളുപ്പമാവും. ഇറാനെതിരേ സൈനിക നടപടികള്‍ ത്വരിതപ്പെടുത്തണമെന്നാണ് ബോള്‍ട്ടന്റെ ആവശ്യമെന്ന് ഗാര്‍ഡിയന്‍ പത്രം ലേഖനമെഴുതിയിരിക്കുന്നു.
എന്നാല്‍ ഇറാനെ അത്രയെളുപ്പത്തില്‍ കീഴടക്കുക അസാധ്യമാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതു ട്രംപിനു നന്നായറിയാം. അമേരിക്കന്‍ സൈനികരെ ലക്ഷ്യംവയ്ക്കാനുള്ള മിസൈല്‍ ശേഷി ഇന്ന് ഇറാനുണ്ടണ്ട്. രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന ആണവ കേന്ദ്രങ്ങള്‍ കണ്ടെണ്ടത്തുന്നതും തകര്‍ക്കുന്നതും എളുപ്പമല്ല തന്നെ. ഒരു യുദ്ധമുണ്ടണ്ടായാല്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചിടാന്‍ ഇറാനു കഴിഞ്ഞേക്കാം. ഇതു ലോകത്തെ എണ്ണ വ്യാപാരത്തെ സാരമായി ബാധിക്കും. ആഗോള എണ്ണ വ്യാപാരത്തിന്റെ മൂന്നിലൊന്നും ഇതുവഴിയാണ് കടന്നുപോകുന്നത്. ഇറാന്റെ റവല്യൂഷനറി ഗാര്‍ഡിന്റെ വീര്യം ചെറുതല്ലെന്ന് അമേരിക്കയ്ക്കറിയാം. ബുഷ് ഭരണകൂടം ഇറാഖിനെ തകര്‍ത്തതു പോലെ ട്രംപിന് ഇറാനെ കീഴടക്കാന്‍ കഴിയില്ലെന്ന് ചുരുക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."